“മതസൗഹാര്‍ദം തകര്‍ക്കുന്നതും വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുന്നതുമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണം.ആഗ്രയില്‍ മത പരിവര്‍ത്തനത്തനം സംഘടിപ്പിച്ചവര്‍ക്കെതിരെ യു.പി സര്‍ക്കാര്‍ കേസെടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളും ഇതിന് തയ്യാറാകണം.” പോളിറ്റ് ബ്യുറോ വ്യക്തമാക്കി.
പാര്‍ലമെന്റില്‍ തുടര്‍ച്ചയായ ആവശ്യമുയര്‍ന്നിട്ടും മതപരിവര്‍ത്തന വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ബി.ജെ.പി സര്‍ക്കാര്‍ മതപരിവര്‍ത്തനത്തെ പിന്തുണയ്ക്കുകയാണെന്നും പി.ബി കുറ്റപ്പെടുത്തി. ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണിതെന്നും പി.ബി കുറ്റുപ്പെടുത്തി.
പ്രകൃതിവിഭവം വന്‍ മൂലധനശക്തികളുടെ കൊള്ളയടിക്ക് വിട്ടുകൊടുക്കാന്‍ സൗകര്യമൊരുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും പി.ബി ആവശ്യപ്പെട്ടു. ബാര്‍ കോഴക്കേസില്‍ ഉള്‍പ്പെട്ട കെ.എം മാണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും പി.ബി ആവശ്യപ്പെട്ടു.