പഴയിടത്തിന്റെ പാലടയുടെ ലൈവ് രുചിയുമായി കേരളീയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd November 2023, 10:45 pm
അടപ്പുതുറന്നതും പാലടയുടെ സുഗന്ധത്താല്‍ കാണികള്‍ സൂര്യകാന്തിയിലെ പാചകപ്പുരയ്ക്ക് മുന്നില്‍ തിരക്കു കൂട്ടി. കേരളീയത്തിന്റെ മൂന്നാം ദിനം സൂര്യകാന്തിയില്‍ ‘ലൈവ് ‘പാചകവുമായെത്തിയത് പാചക കലയില്‍ ആഗ്രഗണ്യനായ പഴയിടം മോഹനന്‍ നമ്പൂതിരിയായിരുന്നു.
പഴയിടം മോഹനന്‍ നമ്പൂതിരിയും മകന്‍ യദുവും പാലട പ്രഥമന്‍ എന്ന കേരളത്തിന്റെ തനതു മധുരമാണ് സന്ദര്‍ശകര്‍ക്ക് ഉണ്ടാക്കി നല്‍കിയത്. കേരളീയത്തിന്റെ ഭാഗമായി പത്തു തദ്ദേശീയ കേരളീയ വിഭവങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.