പേടിഎമ്മിന്റെ പെയ്‌മെന്റ് ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം
Big Buy
പേടിഎമ്മിന്റെ പെയ്‌മെന്റ് ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th January 2017, 1:56 pm

paytm

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇ-വാലറ്റ് ആപ്പായ പേടിഎമ്മിന് ബാങ്കിങ് മേഖലയിലേക്ക് ചുവടുമാറാന്‍ റിസര്‍വ് ബാങ്കിന്റെ അംഗീകാരം. പേടിഎം സ്ഥാപകനും സി.ഇ.ഒയുമായ വിജയ് ശേഖര്‍ ശര്‍മ്മ ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

” ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സാമ്പത്തിക സേവനം ചെയ്യുന്ന പുതിയ ബാങ്കിങ് സംവിധാനമാണ് പേടിഎം ബാങ്കുകള്‍ വഴി ലക്ഷ്യമിടുന്നത്” അദ്ദേഹം ബ്ലോഗില്‍ കുറിക്കുന്നു.


Also Read: ലോക്‌നാഥ് ബെഹ്‌റ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്: നിയമനം മോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഓഫീസിലേക്കെന്ന് റിപ്പോര്‍ട്ട്


പേടിഎം ബാങ്കിന്റെ 51% ശര്‍മ്മയുടെ ഉടമസ്ഥതയിലാണ്. 49% വണ്‍97 കമ്മ്യൂണിക്കേഷന്‍സിനുമാണ്.

ഡിസംബറിലാണ് പേടിഎം ബാങ്ക് തുടങ്ങുവാനുള്ള അനുമതിക്കായി റിസര്‍വ്വ് ബാങ്കിനെ സമീപിച്ചത്. ഇതിനായി അവര്‍ 2016 ആഗസ്റ്റില്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് എന്ന കമ്പനി അവര്‍ രൂപീകരിച്ചിരുന്നു.

എല്ലാവിധ സേവനങ്ങളും ലഭ്യമാകുന്ന ബാങ്കിന്റെ ആദ്യ ബ്രാഞ്ച് നോയിഡയില്‍ ഫെബ്രുവരിയോടെ പ്രവര്‍ത്തനം ആരംഭിക്കും. സ്മാര്‍ട്ടഫോണ്‍ അധിഷ്ഠിത ബാങ്കിങ്ങിനാകും പേടിഎം പ്രാധാന്യം നല്‍കുക.


Also Read: വരന്‍ പള്ളിയില്‍ ഗിറ്റാര്‍ വായിച്ചിരുന്നു എന്നാരോപിച്ച് ഹിന്ദു യുവതിയുടെ വിവാഹത്തിനെതിരെ വി.എച്ച്.പി


പ്രിപെയ്ഡ് വാലറ്റിനെയും ബാങ്ക് അക്കൗണ്ടിനെയും ബന്ധിപ്പിക്കുന്ന പാലമാണ് പേയ്‌മെന്റ് ബാങ്ക്. ഒരു വ്യക്തിക്ക് 1 ലക്ഷം രൂപ വരെ മാത്രമേ പേയ്‌മെന്റ് ബാങ്കില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളു.

ഉപഭോക്താവിന് ലോണ്‍ നല്‍കാനോ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കനോ പേയ്‌മെന്റ് ബാങ്കുകള്‍ക്ക് അധികാരമില്ല. എന്നാല്‍ എ.ടി.എം കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഇവര്‍ക്ക് നല്‍കാവുന്നതാണ്.