| Wednesday, 8th November 2017, 11:01 am

'നോട്ടു നിരോധനംകൊണ്ട് ഗുണമുണ്ടായത് ഈ യു.പിക്കാരന്'; പത്തുരൂപ കയ്യിലില്ലാതിരുന്ന ഇയാളിന്ന് 52000 കോടി ആസ്തിയുള്ള കമ്പനി ഉടമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ നവംബര്‍ എട്ടിനു കിട്ടിയ “എട്ടിന്റെ പണി”യായാണ് രാജ്യത്തെ ബഹുഭൂരിപക്ഷവും കാണുന്നത്. ഒരു പ്രഖ്യാപനത്തിലൂടെ നടത്തിയ നോട്ടു നിരോധനം കള്ളപ്പണം തടയുമെന്നും ഭീകരവാദത്തെ ഇല്ലാതാക്കുമെന്നും സംഘപരിവവാര്‍ പ്രവര്‍ത്തകര്‍ ആദ്യമൊക്കെ ഏറ്റുപറഞ്ഞെങ്കിലും തീരുമാനത്തെ എതിര്‍ത്തവരാണ് ബഹുഭൂരിപക്ഷവും.


Also Read: നിങ്ങളെക്കുറിച്ച് പറയാന്‍ വാക്കുകളില്ല; ഇവിടെ കൂടുതല്‍ മത്സരങ്ങള്‍ നടക്കാത്തതില്‍ അത്ഭുതം തോന്നുന്നു; കേരളത്തിനു നന്ദി അറിയിച്ച് കോഹ്‌ലി


എന്നാല്‍ നോട്ടു നിരോധനം പ്രഖ്യാപിച്ച സമയം മുതല്‍ തന്റെ തലവരമാറിയ ഒരാളുണ്ട് ഈ രാജ്യത്ത്. ഉത്തര്‍പ്രദേശിലെ അലിഗര്‍ഹ് സ്വദേശിയായ വിജയ് ശേഖര്‍ ശര്‍മ്മയെന്ന 39 കാരന്‍. പേയ് ടി.എമ്മിന്റെ സ്ഥാപകനും സി.ഇ.ഒയുമായ വിജയിയുടെ ജീവിതം 2016 നവംബര്‍ എട്ടിനു രാത്രി എട്ടുമണി മുതല്‍ മാറാന്‍ തുടങ്ങിയിരുന്നു.

പത്തു രൂപപോലും കയ്യില്‍ ഇല്ലാതിരുന്നു വ്യക്തിയിന്ന് 52,000 കോടി രൂപ ആസ്തിയുള്ള കമ്പനിയുടെ സി.ഇ.ഒയാണ്. മാതാപിതാക്കളില്‍ നിന്ന് പണം കടമെടുത്ത് ആരംഭിച്ച ടെലികോം സംരംഭം പൂര്‍ണ്ണ പരാജയമായി മാറിയ സമയത്തായിരുന്നു നോട്ടു നിരോധനവും ഡിജിറ്റല്‍ ഇന്ത്യയും ഉയര്‍ത്തിപ്പിടിച്ച് മോദിയുടെ രംഗപ്രവേശം.

കറന്‍സി ഉപയോഗിക്കാതെ, ഓണ്‍ലൈന്‍ വഴി പണമിടപാട് നടത്തുക എന്ന ആശയത്തിലൂന്നി 2010 ഓഗസ്റ്റില്‍ രൂപംകൊണ്ട കമ്പനിയെ അന്നുവരെ നാടും നാട്ടുകാരും കാര്യമായി പരിഗണിച്ചിരുന്നില്ല. എന്നാല്‍ മോദിയുടെ ഒരു പ്രസംഗത്തിലൂടെ അതല്ലാതെ മറ്റൊരു വഴിയില്ലെന്ന സ്ഥിതിയിലേക്കായിരുന്നു സ്ഥിതിഗതികള്‍ മാറിയത്.


Dont Miss:  വീണ്ടും വിവാദക്കുരുക്കില്‍; ദല്‍ഹി എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ജീവനക്കാരന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്


നോട്ടില്ലാതെ ജീവിതം വഴിമുട്ടിയ ദിനങ്ങളില്‍ ഡിജിറ്റല്‍ ഇടപാടുമാത്രമേ ഇനി മുന്നോട്ടുണ്ടാകു എന്ന ചിന്ത ഭാരതീയരിലേക്ക് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ പുഞ്ചിരി വിടര്‍ന്നത് വിജയ് ശര്‍മ്മയുടെയും സംഘത്തിന്‍രെയും മുഖത്തായിരുന്നു.

വിജയ്യുടെ കമ്പനിയുടെ പരസ്യം പോലും ഓരോരുത്തരുടെയും മനസിലേക്ക് ഈ കാലയളവില്‍ എത്തിയിരുന്നു. “പേയ് ടിഎം കരോ” എന്ന പരസ്യവുമായി ഡിജിറ്റല്‍ ഇന്ത്യയെയും നോട്ടു നിരോധനത്തെയും ഉപയോഗിച്ചവര്‍ മറ്റാരെങ്കിലും ഉണ്ടോയെന്നതും സംശയമാണ്.

കഴിഞ്ഞ വര്‍ഷം 11 കോടി ഉപയോക്താക്കളായിരുന്നത് ഇന്ന് 28 കോടിയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. കമ്പനിയുടെ വരുമാനം എണ്ണൂറു കോടിയിലധികം ഡോളര്‍ (52000 കോടി രൂപ) ആയും ഉയര്‍ന്നു. ഫോബ്‌സിന്റെ ഇന്ത്യയിലെ യുവ ധനികരുടെ പട്ടികയില്‍ വിജയ് ഇടം പിടിക്കുകയും ചെയ്തു.


You Must Read This: ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷനെത്തിയ പാര്‍വ്വതിക്ക് അവതാരകന്‍ നല്‍കിയത് എട്ടിന്റെ പണി; മലയാളികളോട് മാപ്പ് ചോദിച്ച് താരം


ദല്‍ഹിയില്‍ മോദി നോട്ട് റദ്ദാക്കല്‍ പ്രഖ്യാപനം നടത്തുമ്പോള്‍ മുംബൈയിലെ ഹോട്ടലില്‍ വിജയ്‌ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന ബിസിനസുകാരന്‍ ഹര്‍ഷ് ഗോയങ്ക ആ നിമിഷത്തെക്കുറിച്ച് ഒരിക്കല്‍ പറയുകയുണ്ടായി. “വിജയ്യുടെ മൊബൈലില്‍ വാട്‌സാപ് സന്ദേശമായാണു നോട്ട് നിരോധന വാര്‍ത്തയെത്തിയത്. അതിനു ശേഷം അദ്ദേഹത്തിന് ഭക്ഷണം ഇറങ്ങിയില്ല. ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവിന്റെ നിമിഷമാണതെന്നു വിജയ് തിരിച്ചറിയുകയായിരുന്നപ്പോള്‍.” എന്നായിരുന്നു ഗോയങ്കെയുടെ വാക്കുകള്‍.

We use cookies to give you the best possible experience. Learn more