ന്യൂദല്‍ഹി: ദുരാചാരമായിരുന്ന സതിയെ പുകഴ്ത്തിയും സാമൂഹിക പരിഷ്‌ക്കര്‍ത്തവായിരുന്ന രാജാറാം മോഹന്‍ റോയിയെ ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തയാളെന്നും ആക്ഷേപിച്ച് നടി പായല്‍ റോത്തഗി. ടെലിവിഷന്‍ പരിപാടിയായ ബിഗ്‌ബോസിലൂടെ പ്രശസ്തയായ നടിയാണ് പായല്‍.
ബ്രിട്ടീഷുകാരുടെ പാദസേവകനായിരുന്ന രാജാറാം മോഹന്‍ റോയി എന്നും അദ്ദേഹത്തെ ഉപയോഗിച്ച് സതി ആചാരത്തെ ആക്ഷേപിക്കുകയും ചെയ്തതായി പായല്‍ ട്വീറ്റില്‍ പറഞ്ഞു. സതി നിര്‍ബന്ധമുള്ള ആചാരമല്ലായിരുന്നു. സ്ത്രീകള്‍ക്കുള്ള ചോയ്‌സ് ആയിരുന്നു. ഹിന്ദു ഭാര്യമാര്‍ അധിനിവേശക്കാരായ മുഗളരുടെ കൈകളില്‍പ്പെട്ട് വേശ്യാവൃത്തിയില്‍ അകപ്പെട്ട് പോകാതിരിക്കാനാണ് സതി കൊണ്ടു വന്നതെന്നും പായല്‍ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യണമെന്ന് പായല്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ മുംബൈ വിമാനത്താവളത്തില്‍ വൈകിയെത്തിയതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ കയറ്റിവിടാതിരുന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ മുസ്‌ലീങ്ങള്‍ ആണെന്നും താന്‍ ഹിന്ദു ആയതിനാലാണ് തന്നോട് ഇങ്ങനെ പെരുമാറിയതെന്നും അവര്‍ പറഞ്ഞിരുന്നു.
No he was a chamcha to Britishers who used him to defame the Sati tradition. Sati tradition was not compulsory but was introduced to prevent the prostitution of Hindu wives by the hands of Mughal invaders. It was the woman’s choice. #FeministsofIndia Sati was not regressive ? https://t.co/sALLK2lALF
— PAYAL ROHATGI & Team -BHAKTS of BHAGWAN RAM (@Payal_Rohatgi) May 25, 2019