| Monday, 16th December 2019, 3:02 pm

നെഹ്‌റുവിനെ അവഹേളിച്ച് വീഡിയോ പോസ്റ്റ് ചെയ്തു; നടി പായല്‍ റോത്തഗിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അദ്ദേഹത്തിന്റെ പിതാവ് മോട്ടിലാല്‍ നെഹ്‌റുവിനെയും അവഹേളിച്ചതിന് നടി പായല്‍ റോത്തഗിയെ എട്ടുദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഞായറാഴ്ചയാണ് അഹമ്മദാബാദിലെ വീട്ടില്‍ വെച്ച് രാജസ്ഥാന്‍ പൊലീസ് അവരെ അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ബുന്ദി കോടതിയാണ് പായലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ഒക്ടോബര്‍ 10-ന് ഐ.ടി നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ബുന്ദി എസ്.പി മമത ഗുപ്ത അറിയിച്ചു. നെഹ്‌റുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് കേസ്.

നേരത്തേ പായലിന് പൊലീസ് നോട്ടീസ് അയച്ചിരുന്നെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ അറസ്റ്റ് നടന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തേ കോണ്‍ഗ്രസ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അറസ്റ്റിലായ ഉടന്‍തന്നെ, ‘അഭിപ്രായ സ്വാതന്ത്ര്യം തമാശയാണോ’ എന്ന് ചോദിച്ച് പായല്‍ ഒരു ട്വീറ്റ് ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍പ് മുംബൈ വിമാനത്താവളത്തില്‍ വൈകിയെത്തിയതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ മുസ്‌ലിങ്ങള്‍ ആയതുകൊണ്ടും താന്‍ ഹിന്ദു മതവിശ്വാസി ആയതുകൊണ്ടുമാണ് അവര്‍ ഇങ്ങനെ പെരുമാറിയതെന്ന് പായല്‍ പറഞ്ഞിരുന്നു. ഇതു വന്‍ വിവാദങ്ങള്‍ക്കാണു വഴിവെച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more