ലഖ്‌നൗ: അയോധ്യയില്‍ പള്ളിപണിയാന്‍ ട്രസ്റ്റ് രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. രാമക്ഷേത്രം പണി.യാന്‍ ട്രസ്റ്റ് രൂപീകരിച്ചതുപോലെ പള്ളി പണിയാനും ട്രസ്റ്റ് വേണമെന്നാണ് പവാറിന്റെ ആവശ്യം.
” ക്ഷേത്രത്തിന് വേണ്ടി നിങ്ങള്‍ക്ക് ട്രസ്റ്റ് രൂപീകരിക്കാമെങ്കില്‍ എന്തുകൊണ്ട് പള്ളിക്ക് വേണ്ടി അത് ആയിക്കൂടാ. രാജ്യം എല്ലാവരുടേതുമാണ്,” പവാര്‍ പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം രൂപീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്.
ട്രസ്റ്റ് രൂപീകരിക്കുന്ന കാര്യം ലോക്‌സഭയില്‍ നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി അഞ്ചിന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.