ന്യൂദല്‍ഹി: പൗരത്വ നിയമത്തെ പിന്തുണക്കുന്ന ജെ.ഡി.യുവില്‍ നിന്ന് രാജിവെക്കുമെന്ന് പാര്‍ട്ടി എം.പി പവന്‍ വര്‍മ്മ. പാര്‍ട്ടി നയങ്ങള്‍ക്ക് പകരം രാഷ്ട്രീയ അധികാരത്തിനാണ് നിതീഷ് കുമാര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദ വയറില്‍ കരണ്‍ താപ്പറിനോട് സംസാരിക്കുകയായിരുന്നു പവന്‍ വര്‍മ്മ.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്ന് പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ അറിയിച്ചിരുന്നു. പാര്‍ട്ടി പൗരത്വബില്ലിനെ അനുകൂലിക്കുന്നത് ശരിയല്ല. പ്രത്യേകിച്ച് അസമിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രശ്‌നങ്ങളുടെ പശ്ചാലത്തില്‍ എന്ന് നിതീഷ് കുമാറിനെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ അസം ഗണ പരിഷത്ത് പിന്തുണക്കുന്ന പശ്ചാത്തലത്തില്‍ എങ്ങനെ എതിര്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാല്‍ ഇപ്പോള്‍ അസം ഗണ പരിഷത്ത് പോലും ഇപ്പോള്‍ നിയമ ഭേദഗതിയെ എതിര്‍ക്കുകയാണ്. ഇനി പാര്‍ട്ടിയില്‍ തുടരില്ലെന്നും പവന്‍ വര്‍മ്മ പറഞ്ഞു.
നിതീഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളില്‍ നിസ്സഹായതയും നിരാശയുമാണ് ഉണ്ടാക്കുന്നത്. പൗരത്വ ബില്ലിനെ അനുകൂലിക്കാനുള്ള തീരുമാനം ജെ.ഡിയുവിന്റെ അടിസ്ഥാന നയങ്ങള്‍ക്ക് വിരുദ്ധമാണ്. പാര്‍ട്ടി നയങ്ങള്‍ക്ക് പകരം രാഷ്ട്രീയ അധികാരത്തിനാണ് നിതീഷ് കുമാര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും പവന്‍ വര്‍മ്മ പറഞ്ഞു.
പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നതിനാല്‍ തങ്ങളുടെ പാര്‍ട്ടി പൗരത്വ (ഭേദഗതി) ബില്ലിനെ പിന്തുണയ്ക്കുമെന്ന് ജെ.ഡി.യു എം.പി രാജീവ് രഞ്ജന്‍ സിംഗ് ലോക്‌സഭയില്‍ പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ