Advertisement
Entertainment news
'പവന്‍ പുത്ര ഭായിജാന്‍'; സല്‍മാന്‍ ഖാന്‍ ചിത്രം ബജ്‌രംഗി ഭായ്ജാന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ കബീര്‍ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 10, 07:12 am
Monday, 10th January 2022, 12:42 pm

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെതായി റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രമായിരുന്നു ബജ്‌റംഗി ഭായിജാന്‍. വന്‍ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് കുറെ കാലമായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

90 കോടി മുടക്കി ലോകവ്യാപകമായി 960 കോടി രൂപയോളം ബിസിനസ് നടന്ന ചിത്രമായിരുന്നു ബജ്‌റംഗി ഭായിജാന്‍, പാകിസ്താനില്‍ നിന്നും ഇന്ത്യയില്‍ എത്തി ഒറ്റപ്പെട്ടു പോയ ശാഹിദ/മുന്നി എന്ന സംസാര ശേഷിയില്ലാത്ത ബാലികയെ വീട്ടില്‍ തിരിച്ചെത്തിക്കാനുള്ള ഒരു യുവാവിന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ കബീര്‍ ഖാന്‍. ചിത്രത്തിന്റെ പേരും കബീര്‍ ഖാന്‍ പുറത്തുവിട്ടിട്ടുണ്ട്. ‘പവന്‍ പുത്ര ഭായിജാന്‍’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്.

സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ പിതാവ് കെ.വി വിജയേന്ദ്ര പ്രസാദാണ് രണ്ടാം ഭാഗം എഴുതുന്നതെന്നും കബീര്‍ ഖാന്‍ പറഞ്ഞു. താന്‍ തിരക്കഥ വായിച്ചിട്ടില്ലെന്നും എന്നാല്‍ കെ.വി വിജയേന്ദ്ര തീര്‍ച്ചയായും ആവേശകരമായ എന്തെങ്കിലും എഴുതുമെന്ന് തനിക്ക് ഉറപ്പാണെന്നും കബീര്‍ ഖാന്‍ പറഞ്ഞു.

ഏതെങ്കിലും ചിത്രം വിജയിച്ചത് കൊണ്ട് മാത്രം ചിത്രത്തിന്റെ രണ്ടാം ഭാഗം താന്‍ ചെയ്യില്ലെന്നും മികച്ച കഥ കിട്ടിയാല്‍ മാത്രമേ രണ്ടാം ഭാഗം ചെയ്യുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ടൈഗര്‍ 3 എന്ന ചിത്രത്തിലാണ് സല്‍മാന്‍ഖാന്‍ അഭിനയിക്കുന്നത്. ചിത്രം 2022 ഡിസംബറില്‍ തിയേറ്ററില്‍ എത്തും. ഇതിന് പുറമെ ‘കഭി ഈദ് കഭി ദിവാലി ‘, ‘കിക്ക് 3’ തുടങ്ങിയ ചിത്രത്തിലും അദ്ദേഹം നായകനാവുന്നുണ്ട്.

നോ എന്‍ട്രി, ഷാരൂഖ് ഖാന്‍ നായകനാവുന്ന ‘പത്താന്‍’, ആമിര്‍ ഖാന്‍ നായകനാവുന്ന ‘ലാല്‍ സിംഗ് ഛദ്ദ’ എന്നീ ചിത്രങ്ങളില്‍ അതിഥി വേഷത്തിലും സല്‍മാന്‍ ഖാന്‍ എത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

‘Pawan Putra Bhaijan’; Director Kabir Khan has announced the second part of Salman Khan’s Bajrangi Bhaijan