| Thursday, 29th June 2017, 6:57 pm

ചെറിയ പിഴവ് മതി വലിയ സ്വപ്നങ്ങള്‍ തകരാന്‍; ചെറിയ പിഴവ് മൂലം ഇന്ത്യന്‍ താരം പവന്‍ നേഗിക്ക് നഷ്ടമാക്കിയത് വലിയ സ്വപ്നം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെറ്റ് പറ്റാത്തവര്‍ ആരും ഇല്ല, പക്ഷേ ഒരു ചെറിയ പിഴവ് ഇന്ത്യന്‍ താരം പവന്‍ നേഗിക്ക് നഷ്ടമാക്കിയത് തന്റെ വലിയ ഒരു സ്വപ്നമാണ്

രാജ്യത്തിന് മികച്ച കായിക സംഭാവനകള്‍ നല്‍കിയ പത്ത് താരങ്ങള്‍ക്ക് ഡല്‍ഹി യുണിവേഴ്സിറ്റിയില്‍, സ്പോര്‍ട്സ് കോട്ടയില്‍ അഡ്മിഷന്‍ നല്‍കാറുണ്ട് ഈ കോട്ടയില്‍ പവനും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷയില്‍ താരം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട് ഉള്‍പ്പെടുത്താന്‍ മറന്ന് പോയി. പകരം താരം വിജയ് ഹസാര ട്രോഫിയില്‍ കളിച്ച കാര്യം മാത്രം ആണ് അപേക്ഷയില്‍ നല്‍കിയത് ഇതാണ് അദ്ദേഹത്തിന് പാരയായത്.

അപേക്ഷയിലെ യോഗ്യത നോക്കിയപ്പോള്‍ പവനെക്കാള്‍ “യോഗ്യതയുള്ള” നിരവധി ആളുകളാണ് അപേക്ഷ നല്‍കിയത് . ഈ കാരണത്താല്‍ അദ്ദേഹത്തിന് അഡ്മിഷന്‍ നിഷേധിക്കുകയായിരുന്നു. പവന് അഡ്മിഷന്‍ കിട്ടിയില്ലെങ്കിലും നീന്തല്‍ താരം ശിവാനി കാതറിയ, ഷൂട്ടര്‍ താരങ്ങളായ അസീസ് ച്ചിന്ന, ദിവാകര്‍ യാദവ് തൂടങ്ങി യോഗ്യരായ പത്തോളം താരങ്ങള്‍ക്ക് അഡമിഷന്‍ കിട്ടി.


Also Read: ‘എന്റെ അമ്മയെ കൊന്നവരെ കണ്ടുപിടിക്കണേ സാറേ…’; അമ്മയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താന്‍ അഞ്ചു വയസുകാരി കൈക്കൂലി നല്‍കി


എട്ടര കോടിയ്ക്ക് കഴിഞ്ഞ ഐ.പി.എല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയ നെഗിയ്ക്ക് മതിയായ യോഗ്യതയുണ്ടായി. പത്ത് പേര്‍ക്കായിരുന്നു സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സീറ്റുണ്ടായിരുന്നത്. ഇതിലൊന്ന് നേടാന്‍ ദല്‍ഹിതാരത്തിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല താനും. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് മാറിയത് മൂലം ആ അവസരം നഷ്ടമായിരിക്കുകയാണ്.

നേഗി ഹാജരാക്കിയത് വിജയ് ഹസാരെ ട്രോഫിയുടെ സര്‍ട്ടിഫിക്കറ്റാണെന്നും അതിനാല്‍ താരത്തിന് സെലക്ഷന്‍ ട്രയല്‍സ് കടക്കേണ്ടി വരുമെന്നാണ് യൂണിവേഴ്‌സിറ്റിയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ അനില്‍ കുമാര്‍ അറിയിച്ചത്.

We use cookies to give you the best possible experience. Learn more