| Friday, 19th January 2018, 11:51 am

സിനിമാ പോസ്റ്ററില്‍ തുപ്പി; യുവാവിന് സൂപ്പര്‍ താരത്തിന്റെ ആരാധകരുടെ ക്രൂരമര്‍ദ്ദനം; വീഡിയോ പ്രചരിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ തുപ്പിയ കാരണത്തിന് യുവാവിനെ സൂപ്പര്‍ താരത്തിന്റെ ആരാധകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനു ശേഷം മര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തെലുങ്ക് നടനായ പവന്‍ കല്യാണിന്റെ ആരാധകരാണ് യുവാവിനെ മര്‍ദ്ദിച്ചത്.


Also Read: മോദി അധികാരത്തിലെത്തിയശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം 16000 മടങ്ങ് വര്‍ധിച്ചു: ദ വയര്‍ റിപ്പോര്‍ട്ട് സത്യമെന്ന് സമ്മതിച്ച് ജയ് ഷായുടെ വക്കീല്‍


പവന്‍ കല്യാണിന്റെ പുതിയ ചിത്രമായ “അജ്ഞാതവാസി”യുടെ പോസ്റ്ററിലാണ് യുവാവ് തുപ്പിയത്. കൂടാതെ ചെരിപ്പ് കൊണ്ട് പോസ്റ്ററിലെ പവന്‍ കല്യാണിന്റെ ചിത്രത്തില്‍ അടിക്കുകയും ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. “ഇതൊരു സിനിമയാണോ? എനിക്ക് എന്റെ പണം നഷ്ടമായി. ഈ ചിത്രം വന്‍ പരാജയമാണ്.” എന്നെല്ലാം യുവാവ് വീഡിയോയി്ല്‍ പറയുന്നുമുണ്ട്.


Don”t Miss: ‘പദ്മാവത് റിലീസ് ചെയ്താല്‍ സഞ്ജയ് ലീലാ ബന്‍സാലിയേയും ദീപികയേയും ജീവനോടെ കുഴിച്ചുമൂടും’; ചാനല്‍ ചര്‍ച്ചക്കിടെ ഭീഷണിയുമായി രജ്പുത് നേതാവ്


യുവാവ് തമാശയായി പോസ്റ്റ് ചെയ്ത വീഡിയോ പക്ഷേ ആരാധകരെ പ്രകോപിപ്പിച്ചു. ഓണ്‍ലൈനില്‍ ആക്രമിക്കുന്നതിനു പകരം അവര്‍ യുവാവിനെ “ഓഫ്‌ലൈനായി കൈകാര്യം ചെയ്യുക”യാണ് ഉണ്ടായത്. മര്‍ദ്ദനത്തിന്റെ വീഡിയോ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.


Also Read: ‘ഒന്നും കട്ട് ചെയ്യേണ്ടതില്ല’; ‘ന്യൂഡി’ന് പ്രദര്‍ശനാനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്


പവന്‍ കല്യാണിന്റെ ചിത്രത്തെ വിമര്‍ശിച്ചവരെ മുന്‍പും ആരാധകര്‍ മര്‍ദ്ദിച്ചിട്ടുണ്ട്. പവന്‍ കല്യാണിന്റെ ചിത്രത്തിന് മൂന്ന് സ്റ്റാര്‍ റേറ്റിങ് നല്‍കിയ തെലുങ്ക് ചാനലിലെ അവതാരകനെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആരാധകര്‍ മര്‍ദ്ദിച്ചിരുന്നു. ഈ മര്‍ദ്ദനത്തിന്റെ വീഡിയോയും അന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വീഡിയോ: 

Latest Stories

We use cookies to give you the best possible experience. Learn more