| Monday, 24th April 2023, 1:39 pm

വാട്‌സ് ആപ് സ്റ്റാറ്റസിനെ ചൊല്ലി പ്രഭാസ് ആരാധകനും പവന്‍ കല്യാണ്‍ ആരാധകനും ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വാട്‌സ് ആപ് സ്റ്റാറ്റസിനെ ചൊല്ലി തെലുങ്ക് താരങ്ങളുടെ ആരാധകര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. പവന്‍ കല്യാണിന്റെയും പ്രഭാസിന്റെയും ആരാധകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ദുരന്തത്തില്‍ അവസാനിച്ചത്.

അത്ഥിലിയിലാണ് സംഭവം നടന്നത്. എല്ലൂരുവിലെ പ്രഭാസ് ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയായ ഹരികുമാറും പവന്‍ കല്യാണിന്റെ കടുത്ത ആരാധകനായ കിഷോറും ജോലിക്കായാണ് സ്ഥലത്ത് എത്തിയത്.

ഹരികുമാര്‍ പ്രഭാസിന്റെ ഫോട്ടോ വാട്‌സ് ആപ് സ്റ്റാറ്റസായി ഇട്ടത് കണ്ടതോടെ താന്‍ ഒരു പവന്‍ കല്യാണ്‍ ആരാധകനാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വീഡിയോ സ്റ്റാറ്റസ് ആക്കണമെന്നും കിഷോര്‍ പറഞ്ഞു. എന്നാല്‍ ഹരി കുമാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. താന്‍ പ്രഭാസിന്റെ ആരാധകന്‍ ആണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വീഡിയോ കിഷോര്‍ സ്റ്റാറ്റസ് ആക്കണമെന്നും ഹരി കുമാര്‍ പറഞ്ഞു.

തുടര്‍ന്ന് കിഷോര്‍ പ്രഭാസിന്റെ ഫോട്ടോ മാറ്റുകയും പവന്‍ കല്യാണിനെ സ്റ്റാറ്റസാക്കണമെന്ന് ഹരി കുമാറിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഹരി കുമാര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് കിഷോര്‍ പ്രഭാസിനെയും ഹരി കുമാറെയും ശകാരിക്കാന്‍ തുടങ്ങി.

പ്രഭാസിനെ അപമാനിച്ചതില്‍ പ്രകോപിതനായ ഹരി കുമാര്‍ കിഷോറിനെ ആക്രമിച്ചു. വടിയും സിമന്റ് കട്ടയും എടുത്ത് കിഷോറിനെ ഹരികുമാര്‍ മര്‍ദിക്കുകയും ഗുരുതരമായി പരിക്കേറ്റ യുവാവിന് ജീവന്‍ നഷ്ടമാകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പൊലീസെത്തി ഹരി കുമാറിനെ അറസ്റ്റ് ചെയ്തു.

Content Highlight: pawan kallyan’s and prabhas fans fighted

We use cookies to give you the best possible experience. Learn more