| Friday, 4th October 2019, 7:27 pm

പാവറട്ടി കസ്റ്റഡി മരണത്തിന് കാരണം തലയ്ക്കും മുതുകിനുമേറ്റ ക്ഷതമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; വിശദമായ അന്വേഷണം ആവശ്യമെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയില്‍ ഇരിക്കെ മരണപ്പെട്ട മലപ്പുറം സ്വദേശി രഞ്ജിത്തിന്റെ മരണത്തിന്
കാരണം തലയ്ക്കും മുതുകിനുമേറ്റ ക്ഷതമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഫോറന്‍സിക് ഡോക്ടര്‍മാര്‍ പൊലീസിന് മൊഴി നല്‍കി. പൊലീസ് റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും.

തലയ്‌ക്കേറ്റ ക്ഷതം മൂലമാണ് രഞ്ജിത്തിന് രക്തശ്രവമുണ്ടായതെന്നും മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. യുവാവിന്റെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഏറ്റിരുന്നെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ ഉണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കസ്റ്റഡിമരണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണോ അല്ലയോ എന്നത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടതിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂവെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ മരിച്ചത്. രണ്ടുകിലോ കഞ്ചാവുമായാണ് രഞ്ജിത്തിനെ പിടികൂടിയത്. തൃശൂര്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more