പാവയ്ക്ക വിഭവങ്ങള്‍ ഇഷ്ടമാണോ നിങ്ങള്‍ക്ക്? പാവയ്ക്കകൊണ്ട് പല വിഭവങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്. തോരനും കൊണ്ടാട്ടവും എല്ലാം. പാവയ്ക്ക കൊണ്ടാട്ടമാക്കാതെ പൊരിക്കാറുണ്ടോ? ഊണിന് തൊട്ടുകൂട്ടാന്‍ സ്വാദിഷ്ടമായൊരു വിഭവമാണ് ഇത്. വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്കിത് ഉണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
പാവയ്ക്ക: ഒരെണ്ണം
മഞ്ഞള്‍പ്പൊടി: രണ്ട് ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
മുളക്‌പൊടി- നാല് ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്- ഒന്നര ടീസ്പൂണ്‍
ഉണ്ടാക്കുന്നവിധം
പാവയ്ക്ക ചെറിയ കനത്തില്‍ അരിഞ്ഞെടുക്കുക. ഇത് മഞ്ഞളും ഉപ്പും ചേര്‍ത്ത വെള്ളത്തില്‍ ഒരുമണിക്കൂറോളം മുക്കി വെക്കുക
വെള്ളം വാര്‍ത്തതിന് ശേഷം അതിലേക്ക് മുളകുപൊടി, വെളുത്തുള്ളിപേസ്റ്റ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഓരോ കൈപ്പ കഷ്ണങ്ങളിലും നന്നായി പുരട്ടുക.
അരമണിക്കൂര്‍ നേരം കാത്തിരുന്നതിന് ശേഷം, പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി പൊരിച്ചെടുക്കാം. നന്നായി വേവുന്നത് വരെ പൊരിച്ചെടുക്കാം