ഭീഷ്മ പർവ്വം എന്ന സിനിമയിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടി പൗളി വത്സൻ. ആ സിനിമയിൽ തനിക്ക് മമ്മൂട്ടിയെ നോക്കി ഒരു വലിയ ഡയലോഗ് ആയിരുന്നു പറയാൻ ഉണ്ടായിരുന്നതെന്നും താൻ അത് കൃത്യമായി പഠിച്ചിരുന്നെന്നും പൗളി പറഞ്ഞു. ആക്ഷൻ പറഞ്ഞപ്പോൾ താൻ ആ ഡയലോഗ് ഫീലോടെ പറഞ്ഞെന്നും അത് കണ്ടപ്പോൾ മമ്മൂട്ടി തന്നെ വണങ്ങിയെന്നും പൗളി കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൗളി വത്സൻ.
‘ഭീഷ്മ പർവ്വത്തിൽ എനിക്ക് ഒരു ഡയലോഗ് മാത്രമാണ് മമ്മൂക്കയുടെ കൂടെ ഉണ്ടായിരുന്നത്. ആ ഡയലോഗ് എനിക്ക് തന്നിട്ട് പഠിച്ചോളാൻ പറഞ്ഞു. മമ്മൂക്ക വരുമ്പോ പറയാൻ ആണെന്നും പറഞ്ഞു. സിങ്ക് സൗണ്ട് ആണ് അവിടെ. അമൽ നീരദിന്റെ പടം. നമുക്കറിയാം അവരുടെ പൊസിഷൻ എന്താണെന്നും, ഇന്ന ആളുടെ കൂടെയാണ് ചെയ്യേണ്ടതെന്നും. അവിടെ നമ്മൾ താഴ്ന്നു പോകരുത്.
ആ ഡയലോഗ് ഞാൻ പച്ചവെള്ളം പോലെ പഠിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ എനിക്ക് അങ്ങനെ കറക്റ്റ് ആയിട്ട് പറയാൻ കഴിയില്ല. ആ ഡയലോഗ് തന്നപ്പോൾ തന്നെ കൃത്യമായി പഠിച്ചു. ആക്ഷൻ പറഞ്ഞപ്പോൾ ഡയലോഗ് പറഞ്ഞു. നെഞ്ചിൽ തട്ടുന്ന ഒരു സീനേ ഉള്ളൂ. ‘
രണ്ടുമൂന്നു പേര് വന്ന് പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. ഒന്ന് കാണാൻ പോലും പറ്റിയില്ല മോനെ. കത്തിച്ചു കളഞ്ഞില്ലേ അവർ വായിക്കുന്ന ബൈബിൾ തന്നെയല്ലേ ഞാനും വായിക്കുന്നത്’ എന്നായിരുന്നു ആ ഡയലോഗ്.
അത്രയും ഫീൽ ചെയ്തു പറയാൻ സാധിച്ചിട്ടുണ്ട്. അപ്പോൾ മമ്മൂക്ക എന്നെ വണങ്ങി. ഒരു പാരഗ്രാഫ് ഡയലോഗ് ഉണ്ട്. അത് അത്രയും നന്നായിട്ട് പറഞ്ഞത് കൊണ്ടായിരിക്കുമല്ലോ മമ്മൂക്ക അങ്ങനെ ചെയ്തത്. ആദ്യ ടേക്കിൽ തന്നെ പറയാൻ കഴിഞ്ഞതിൽ എനിക്ക് നല്ല സംതൃപ്തിയായിരുന്നു ,’ പൗളി വത്സൻ പറഞ്ഞു.
Content Highlight: Pauly valsan about mammootty’s response on a dialog in beeshama parvam movie