| Thursday, 2nd May 2024, 12:31 pm

മമ്മൂട്ടിയെ നോക്കി പറയേണ്ട ഡയലോഗ്; മുന്നിൽ അവരില്ല, പക്ഷെ ഡയലോഗ് കേട്ട് അദ്ദേഹം വന്നു: പൗളി വത്സൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യ സിനിമ ചെയ്തപ്പോൾ തനിക്ക് പേടി ഉണ്ടായിരുന്നില്ലെന്ന് നടി പൗളി വത്സൻ. ബെന്നി പി.നായരമ്പലത്തിന്റെ അണ്ണൻ തമ്പിയിലാണ് അഭിനയിച്ചതെന്നും അദ്ദേഹത്തിന്റെ ഏഴ് നാടകത്തിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും പൗളി പറഞ്ഞു. മമ്മൂട്ടിയെ നോക്കി കരഞ്ഞു പറയുന്ന സീൻ ആയിരുന്നെന്നും എന്നാൽ അദ്ദേഹത്തിന് പകരം കയ്യാണ് സജഷൻ വെച്ചതെന്നും പൗളി കൂട്ടുചേർത്തു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൗളി.

‘ഞാൻ ആദ്യ സിനിമ ചെയ്തപ്പോൾ എനിക്ക് പേടിയുണ്ടായിരുന്നില്ല. അവിടെ എത്തിയപ്പോൾ എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. ബെന്നി പി. നായരമ്പലത്തിന്റെ ഏഴു നാടകം ഞാൻ ചെയ്തിട്ടുണ്ട്. അത് ഏഴും ഏഴായിരുന്നു. അത്രയും നന്നായിട്ട് എനിക്ക് വേഷം എഴുതി തന്നിട്ടുണ്ട്. നല്ല കോമഡി എഴുതുന്ന ആളാണ് ബെന്നി.

പൗളി ചേച്ചി നമ്മുടെ സാധനമാണ് അതേപോലെ പറഞ്ഞാൽ മതി എന്ന് പറഞ്ഞു. ഒരു കരച്ചിലാണ്. മമ്മൂട്ടിയെ നോക്കി ഒരു ഡയലോഗ് പറയേണ്ടതാണ്. മമ്മൂട്ടി വന്നില്ല, കൈയാണ് തന്നത്. ക്യാമറയെ പോസ്റ്റ് ചെയ്യുന്ന രീതിയിൽ അവർ കൈ പിടിച്ചിട്ട് കയ്യിൽ നോക്കി പറഞ്ഞാൽ മതി ക്യാമറയിൽ നോക്കണ്ട എന്ന് പറഞ്ഞു.

അത് ഞാൻ അങ്ങോട്ട് പറഞ്ഞു. മമ്മൂട്ടിയുടെ മനസിൽ വെച്ചിട്ട് അങ്ങനെ പറയുകയായിരുന്നു. ഒറ്റ ഡയലോഗ് അല്ലേ ഉള്ളൂ. ‘മോനെ അപ്പു വാസുവണ്ണൻ പോയടാ എനിക്ക് ആരുമില്ലെടാ’ എന്നതേയുള്ളൂ. എനിക്കാ നേരത്ത് ആംഗിൾ നോക്കുകയോ ക്യാമറ നോക്കുകയോ ഒന്നും ഉണ്ടായിരുന്നില്ല.

ആ സീൻ ഓക്കെ ആയിരുന്നു. അപ്പോൾ മമ്മൂട്ടി വേഗം വന്നു. എന്റെ പ്രസന്റേഷൻ കേട്ടപ്പോൾ സംസാരിച്ചത് ആരാണെന്ന് ചോദിച്ചു. സിദ്ദീഖ് എന്റെ നാട്ടുകാരൻ തന്നെയാണ്. അത് നമ്മുടെ പൗളി ചേച്ചി ആണെന്നാണ് സിദ്ദീഖ് പറഞ്ഞത്. ഞാൻ വള്ളിനിക്കർ ഇട്ട് നടക്കുന്ന സമയത്ത് ചേച്ചിയുടെ നാടകം കാണുകയാണെന്ന് സിദ്ദീഖ് പറഞ്ഞു.

അപ്പോൾ മമ്മൂക്ക ഞാൻ അവരുടെ കൂടെ അഭിനയിച്ചിട്ടുണ്ടല്ലോ എന്നിട്ട് അവരെന്താ എന്നോട് മിണ്ടാതെ പോയത് എന്ന് ചോദിച്ചു. എന്നിട്ട് പുള്ളി എണീറ്റ് വന്നു. കരഞ്ഞു പറയുന്ന സീനാണ്. എനിക്ക് കണ്ണീര് പെട്ടെന്ന് വരും. അങ്ങനെ കരിഞ്ഞപ്പോഴേക്കും സുരാജ് അമ്മേ ഇനി ആരെങ്കിലും വന്നിട്ട് കഴിഞ്ഞാൽ മതി എന്ന് പറഞ്ഞു. ഉടനെ ആ എന്ന് പറഞ്ഞു.

അപ്പോൾ മമ്മൂക്ക ആ എന്ന ഇങ്ങനെ കാണിക്കേണ്ട ശരിയെന്ന് സമ്മതിച്ചോ എന്ന് പറഞ്ഞു. ശരിയെന്ന് സമ്മതിച്ചിട്ട് കണ്ണീര് പെട്ടെന്ന് തുടച്ച് അങ്ങ് കളഞ്ഞു. അതായിരുന്നു എന്റെ ഫസ്റ്റ് സീൻ. അതെനിക്ക് പേടിയുണ്ടായിരുന്നില്ല,’ പൗളി വത്സൻ പറഞ്ഞു.

Content Highlight: Pauly valsan about his first movie experience

We use cookies to give you the best possible experience. Learn more