മെസി കാരണം ചെറുപ്പത്തിൽ എനിക്ക് അദ്ദേഹത്തെ ഇഷ്ടമില്ലായിരുന്നു: ഡിബാല
Football
മെസി കാരണം ചെറുപ്പത്തിൽ എനിക്ക് അദ്ദേഹത്തെ ഇഷ്ടമില്ലായിരുന്നു: ഡിബാല
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th August 2024, 2:43 pm

ഇതിഹാസതാരങ്ങളായ ലയണല്‍ മെസിക്കൊപ്പവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കുമൊപ്പം പന്തുതട്ടാന്‍ അവസരം ലഭിച്ച ചുരുക്കം ചില താരങ്ങളെ ഫുട്‌ബോളില്‍ ഉണ്ടായിട്ടുള്ളൂ. ഇത്തരത്തില്‍ രണ്ട് ഇതിഹാസ താരങ്ങള്‍ക്കൊപ്പവും കളിക്കാന്‍ അവസരം ലഭിച്ച താരങ്ങളില്‍ ഒരാളാണ് അര്‍ജന്റീനന്‍ സൂപ്പര്‍താരം പൗലോ ഡിബാല. സിരി എയില്‍ യുവന്റസില്‍ കളിക്കുന്ന സമയത്ത് റൊണാള്‍ഡോക്കൊപ്പവും അര്‍ജന്റീനയില്‍ മെസിക്കൊപ്പവും ഡിബാല കളിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഇറ്റാലിയന്‍ വമ്പന്‍മാര്‍ക്കൊപ്പം കളിക്കുന്ന സമയങ്ങളില്‍ റൊണാള്‍ഡോയെ കുറിച്ച് ഡിബാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കരിയറിന്റെ തുടക്കകാലത്ത് തനിക്ക് റൊണാള്‍ഡോയെ ഇഷ്ടമായിരുന്നില്ലെന്നാണ് ഡിബാല പറഞ്ഞത്. ഡാസനിലൂടെയാണ് അര്‍ജന്റൈന്‍ താരം ഇക്കാര്യം പറഞ്ഞത്.

‘റൊണാള്‍ഡോക്കൊപ്പം മൂന്ന് വര്‍ഷത്തോളം ഞാന്‍ ചിലവഴിച്ചു. അദ്ദേഹം ടീമിനൊപ്പം മികച്ച പ്രകടനമാണ് നടത്തിയത്. ഫുട്‌ബോളില്‍ അദ്ദേഹവും മെസിയും തമ്മിലുള്ള മത്സരം ഞാന്‍ വളരെ ആഴത്തോടെയായിരുന്നു നോക്കികണ്ടത്. ഒരിക്കല്‍ ഒരു മത്സരത്തിനു വേണ്ടി ഞാനും റൊണാള്‍ഡോയും ഫ്‌ളൈറ്റിൽ യാത്ര ചെയ്തിരുന്നു. ഞാന്‍ പുറകിലായിരുന്നു ഇരുന്നിരുന്നത്. റൊണാള്‍ഡോ മുന്നിലുമായിരുന്നു.

ഒരു സമയത്ത് അദ്ദേഹം ഫുട്‌ബോളിനെക്കുറിച്ചും മറ്റു പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാന്‍ എന്റെ അടുത്തേക്ക് വന്നു. ഞങ്ങള്‍ പരസ്പരം ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. അപ്പോൾ ഞാൻ അദ്ദേഹത്തോട് ഈ കാര്യം പറഞ്ഞു. ചെറുപ്പത്തില്‍ നിങ്ങളെ ഇഷ്ടമല്ലായിരുന്നു എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ക്കിടയില്‍ എല്ലായിപ്പോഴും മികച്ച ഒരു ബന്ധമാണ് ഉണ്ടായിരുന്നത്,’ ഡിബാല പറഞ്ഞു.

ഇറ്റാലിയന്‍ ക്ലബ്ബിനൊപ്പം ഡിബാലയും റൊണാള്‍ഡോയും 93 മത്സരങ്ങളിലാണ് ഒരുമിച്ചു കളിച്ചിട്ടുള്ളത്. ഇരുവരും ചേര്‍ന്ന് 12 ഗോളുകളും സംയുക്തമായി നേടിയിട്ടുണ്ട്.

റൊണാള്‍ഡോ 2022 ലാണ് യുവന്റസില്‍ നിന്നും തന്റെ പഴയ തട്ടകമായ ഓള്‍ഡ് ട്രാഫോഡിലേക്ക് ചേക്കേറുകയും പിന്നീട് 2023ല്‍ സൗദി വമ്പന്‍മാരായ അല്‍ നസറിലേക്ക് താരം കൂടു മാറുകയുമായിരുന്നു.

മറുഭാഗത്ത് 2022ലാണ് ഡിബാല യുവന്റസില്‍ നിന്നും എ.എസ് റോമയിലേക്ക് പോയത്. ഇറ്റാലിയന്‍ ക്ലബ്ബിനൊപ്പം 34 ഗോളുകളാണ് ഇതിനോടകം തന്നെ ഡിബാല അടിച്ചുകൂട്ടിയത്.

 

Content Highlight: Paulo Dybala Talks About Cristaino Ronaldo