പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ പൗലോ ഡിബാലയും ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ സഹതാരങ്ങളായിരുന്നു. മൂന്ന് വര്‍ഷമാണ് ടീമംഗങ്ങളായി ഇരുവരും ചെലവഴിച്ചത്. റൊണാള്‍ഡോയുമായുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണിപ്പോള്‍ ഡിബാല.
അര്‍ജന്റീനയില്‍ നിങ്ങള്‍ വെറുക്കപ്പെട്ടവനാണെന്ന് ഒരിക്കല്‍ റൊണോയോട് പറഞ്ഞിരുന്നതായി ഡിബാല പറഞ്ഞു. ഇതുകേട്ട താരം ചിരിച്ചെന്നും ഡിബാല ഒരു അര്‍ജന്റൈന്‍ വെബ്‌സൈറ്റിനോട് പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
‘യുവന്റസിലെത്തുമ്പോള്‍ വ്യക്തിപരമായി എനിക്ക് റോണോയെ അറിയില്ലായിരുന്നു. അദ്ദേഹം യുവന്റസിലെത്തുന്നതിന് മുമ്പത്തെ ചാമ്പ്യന്‍സ് ലീഗില്‍ പോലും ഞങ്ങള്‍ റയല്‍ മാഡ്രിഡിനെതിരെ പരാജയപ്പെട്ടാണ് പുറത്തായത്. എന്നാല്‍ അടുത്തറിഞ്ഞപ്പോള്‍ റോണോ മികച്ച വ്യക്തിയാണെന്ന് മനസിലായി.
ഡ്രസിങ് റൂമിനകത്തും പുറത്തും വളരെ സൗഹാര്‍ദപരമായിട്ടാണ് ഞങ്ങള്‍ ചെലവഴിച്ചത്. എല്ലായ്പ്പോഴും സംസാരിക്കാനും കേള്‍ക്കാനും തയ്യാറുള്ള ആളാണ് റോണോ.
അത് എന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ്.
ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, സത്യസന്ധമായി പറഞ്ഞാല്‍ നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് മുമ്പ് കേട്ടറിഞ്ഞത് കാരണം ഞങ്ങള്‍ അര്‍ജന്റീനക്കാര്‍
നിങ്ങളെ വെറുക്കുന്നു. പക്ഷേ നിങ്ങളെ നേരിട്ട് പരിചയപ്പെട്ടപ്പോള്‍ അത് തെറ്റാണെന്ന് എനിക്ക് മനസിലായി. അപ്പോള്‍ റോണോ ചിരിച്ചുകൊണ്ട് പറഞ്ഞത്, എനിക്കറിയാം, ഈ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവരുന്നത് പതിവായകാര്യമാണെന്നാണ്,’ ഡിബാല പറഞ്ഞു.
അതേസമയം, 2021ലാണ് റോണോ യുവന്റസ് വിട്ട് തന്റെ പഴയ തട്ടകമായ യുണൈറ്റഡില്‍ ചേരുന്നത്. തുടര്‍ന്ന് താരം തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോയെങ്കില്‍ കഴിഞ്ഞ വര്‍ഷം ആവസാനം സൗദി ക്ലബ്ബായ അല്‍ നസറുമായ കരാറിലേര്‍പ്പെടുകയായിന്നു. എന്നാല്‍ ഡിബാല 2022ല്‍ യുവന്റസ് വിട്ട് റോമയില്‍ ചേര്‍ന്നു.