ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ് റോമയുടെ പരിശീലകന്‍ ജോസെ മൗറീഞ്ഞോയുടെ അര്‍ജന്റീനന്‍ താരങ്ങളോടുള്ള ഇഷ്ടത്തെകുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍ജന്റീനന്‍ താരമായ പൗലോ ഡിബാല.
2022ലെ അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തിന് ശേഷം തന്നെ അഭിനന്ദിക്കാന്‍ മൗറീഞ്ഞോ പലതവണ ഫോണില്‍ വിളിച്ചത് കണ്ട് അത്ഭുതപ്പെട്ടു എന്നാണ് ഡിബാല പറഞ്ഞത്.
ലോകകപ്പില്‍ ഫ്രാന്‍സിനെതിരായ ഫൈനല്‍ അവസാനിച്ചപ്പോള്‍ ഞാന്‍ റൂമില്‍ ആയിരുന്നു. അതിനുശേഷം ഞാന്‍ ലോക്കര്‍ റൂമില്‍ എത്തി. എന്റെ കുടുംബവുമായി സംസാരിക്കാന്‍ ഞാന്‍ ഫോണ്‍ എടുത്തുനോക്കിയപ്പോള്‍ അതില്‍ മൗറീഞ്ഞോയുടെ അഞ്ച് മിസ്ഡ് കോളുകള്‍ കണ്ടു. അപ്പോള്‍ തന്നെ അദ്ദേഹത്തെ ഞാന്‍ തിരിച്ചുവിളിച്ചു,’ ടി.വൈ.സി സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ എഡ്യൂളിന് നല്‍കിയ അഭിമുഖത്തില്‍ ഡിബാല പറഞ്ഞു.
മൗറിഞ്ഞോയുടെ അര്‍ജന്റീനന്‍ താരങ്ങളോടുള്ള സ്‌നേഹത്തെക്കുറിച്ചും ഡിബാല പറഞ്ഞു.
‘എയ്ഞ്ചല്‍ ഡി മരിയയെക്കുറിച്ചും മെസിയെക്കുറിച്ചും അദ്ദേഹം എന്നോട് സംസാരിക്കാറുണ്ട്. അവരെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്. അര്‍ജന്റീനന്‍ താരങ്ങള്‍ അദ്ദേഹത്തിന്റെ ടീമിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് അതുകൊണ്ടുതന്നെ എല്ലാ അര്‍ജന്റീനക്കാരോടും അദ്ദേഹത്തിന് വലിയ സ്‌നേഹമാണുള്ളത്,’ ഡിബാല കൂട്ടിചേര്‍ത്തു.
നിലവില്‍ സിരി എയില്‍ 11 മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും രണ്ട് സമനിലയും നാലു തോൽവിയും അടക്കം 17 പോയിന്റുമായി ഏഴാം സ്ഥാനത്താണ് മൗറീഞ്ഞോയും കൂട്ടരും.
യൂറോപ്പ ലിഗയില്‍ ഒക്ടോബര്‍ ഒന്‍പതിന് സ്ലാവിയ പ്രഹയുമായാണ് റോമയുടെ അടുത്ത മത്സരം.
Content Highlight: Paulo Dybala reveals an experience about jose Mourinho.