മിസ് കൊളംബിയ പൗളീന വേഗ വിശ്വ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. എണ്‍പത്തിയേഴോളം രാജ്യങ്ങളിലെ മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് പൗളീന ലോക സുന്ദരി പട്ടം ചൂടിയിരിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള നിയ സാഞ്ചസ്, യുക്രൈന്‍ സുന്ദരി ഡിയാന ഹര്‍കുഷ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്.
തന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും മത്സരമാണിതെന്നാണ് മത്സര ശേഷം പൗളീന പ്രതികരിച്ചത് തനിക്ക് പഠനങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ടതുണ്ടെന്നും പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും 22 കാരിയായ പൗളീന പ്രതികരിച്ചു.
പ്രശ്‌സത കൊളംബിയന്‍ ഗായികയായ ഗാസ്റ്റണ്‍ വേഗയുടെ പേരമകളാണ് പൗളീന. അവസാന റൗണ്ടില്‍ അമേരിക്ക, നെതര്‍ലാന്‍ഡ്, ജമൈക്ക എന്നീ രാജ്യങ്ങളില്‍ നിന്നായുള്ള പതിനഞ്ചോളം മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് പൗളീന വിജയിയായത്.
കൊളംബിയയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥിനിയാണ് പൗളിന. രണ്ടാഴ്ച നീണ്ട് നിന്ന മത്സരങ്ങള്‍ക്ക് ശേഷമാണ് വിജയിയെ കണ്ടെത്തിയിരിക്കുന്നത്. അതേ സമയം രണ്ടാം സ്ഥാനം നേടിയിരിക്കുന്ന നിയ സാഞ്ചസിന് ഇത് രണ്ടാം തവണയാണ് കിരീട നഷ്ടം. കഴിഞ്ഞ വര്‍ഷത്തെ മത്സരത്തില്‍ മിസ് വെന്യുസ്വില ഗബ്രിയേല്‍ ഇസ്‌ലറിനോടായിരുന്നു ഇവര്‍ പരാജയപ്പെട്ടിരുന്നത്.