| Sunday, 13th November 2022, 1:48 pm

12 വയസില്‍ നിന്നെ ആരും കാണാതെ എടുത്തിട്ടുണ്ട്, ഇനി എല്ലാവരും കാണുമ്പോള്‍ എടുക്കട്ടെ, തിലകന്‍ ചേട്ടന്‍ പറയുന്നത് കേട്ട് പൊട്ടിക്കരഞ്ഞു: പൗളി വല്‍സന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടക പശ്ചാത്തലത്തില്‍ നിന്നും സിനിമയിലേക്ക് വന്ന താരമാണ് പൗളി വല്‍സന്‍. നാടകത്തില്‍ സജീവമായിരുന്ന കാലത്ത് തിലകനൊപ്പം നാടകം കളിച്ച അനുഭവം പങ്കുവെക്കുകയാണ് പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പൗളി.

‘പി.ജെ. ആന്റണിയുടെ സോഷ്യലിസ്റ്റ് എന്ന നാടകത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് 19 വയസായിരുന്നു പ്രായം. 75 വയസുള്ള കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. തിലകന്‍ ചേട്ടന്റെ ഭാര്യയുടെ കഥാപാത്രമായിരുന്നു. വളരെ സന്തോഷം, ഇപ്പോഴും ആ ഡയലോഗ് മറന്നിട്ടില്ല.

നാടകത്തില്‍ മൂന്ന് മക്കളുടെ അമ്മയാണ് ഞാന്‍. മക്കളില്‍ ഒരാള്‍ നാടകക്കാരനാണ്, ഒരാള്‍ ട്രാന്‍സ്‌പോര്‍ട്ടില്‍, ഒരാള്‍ ഡോക്ടര്‍. ഈ മൂന്ന് മക്കളും അപ്പനേയും അമ്മയേയും ഉപേക്ഷിക്കുന്ന അവസ്ഥ വരും. അമ്മ തളര്‍ന്ന് പോവും.

12 വയസുള്ളപ്പോള്‍ കല്യാണം കഴിച്ചുകൊണ്ടുവന്ന ഭാര്യയാണ്. അമ്മയെ അവസാനം വലിച്ചിഴച്ചെന്ന പോലെ കൊണ്ടുപോകുന്ന സമയത്ത് ഞാന്‍ ഇപ്പോഴും നിങ്ങള്‍ക്കൊരു ഭാരമായല്ലേ എന്ന് ചോദിക്കുന്നുണ്ട്. 12 വയസില്‍ നിന്നെ ഞാന്‍ ആരും കാണാതെ എടുത്തോണ്ട് നടന്നിട്ടുണ്ട്, ഇനി ഇപ്പോള്‍ എല്ലാവരും കാണുമ്പോള്‍ എടുക്കട്ടെ, എന്ന് തിലകന്‍ ചേട്ടന്‍ മറുപടി പറയുമ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. അത്രയും ഉള്‍ക്കൊണ്ടാണ് തിലകന്‍ ചേട്ടന്‍ പറയുന്നത്. ആ കൈകളില്‍ കിടന്ന് അഭിനയിക്കുക എന്ന് പറഞ്ഞാല്‍ തന്നെ ഭാഗ്യമല്ലേ,’ പൗളി പറഞ്ഞു.

മജുവിന്റെ സംവിധാനത്തിലിറങ്ങിയ അപ്പനാണ് ഒടുവില്‍ വന്ന പൗളി വില്‍സന്‍ അഭിനയിച്ച ചിത്രം. സോണി ലിവില്‍ റീലിസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അലന്‍സിയര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ക്കൊപ്പം തുല്യപ്രാധാന്യമുള്ള കുട്ടിയമ്മ എന്ന കഥാപാത്രത്തെയാണ് പൗളി അവതരിപ്പിച്ചത്.

Content Highlight: Pauli valson shares her theatre experience with thilakan

We use cookies to give you the best possible experience. Learn more