| Sunday, 7th June 2020, 2:38 pm

സംസ്‌കാര സമ്പന്നവും പൊതുനന്മയില്‍ ഊന്നിയതുമായ തീരുമാനമെടുത്ത മോസ്‌ക് കമ്മിറ്റികള്‍ക്കും ഇമാംമാര്‍ക്കും ഒരു സഹപൗരന്റെ അഭിവാദ്യങ്ങള്‍; സക്കറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കവേ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ എഴുത്തുകാരന്‍ സക്കറിയ. മത-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാപരാധം എന്നേ വിശേഷിപ്പിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

സക്കറിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ദൈവനാമത്തില്‍

ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കാര്യക്ഷമമായി കൊറോണ പ്രതിരോധം നടപ്പിലാക്കിയ കേരളം അവിശ്വസനീയമായ ഒരു ആത്മഹത്യാ പാതയിലേക്ക് തിരിയുകയാണ് എന്ന് സംശയിക്കണം. മത-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാ പരാധം എന്നേ വിശേഷിപ്പിക്കാനാവൂ. കാരണം, പ്രവാസികളുടെ മടക്കത്തോടെ. മൂന്നക്കങ്ങളിലേക്കു ഉയര്‍ന്നു കഴിഞ്ഞ രോഗികളുടെ എണ്ണം നാലോ അഞ്ചോ അക്കങ്ങള്‍ വരെ ഉയരാനുള്ള വഴി തുറക്കുകയാണ് ഒരു പക്ഷെ സര്‍ക്കാര്‍ ചെയ്തത്. ( ‘ഒരു പക്ഷെ’ – കാരണം ദൈവനാമത്തിലാണല്ലോ മഹാത്ഭുതങ്ങള്‍ സംഭവിക്കേണ്ടത്.)

അങ്ങനെ സംഭവിച്ചാല്‍ ഈ നടപടി ദൈവത്തിന്റെ നാമത്തില്‍ കേരളീയരോട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അനേകായിരം നിഷ്ഠരതകളിലെ ഏറ്റവും കടന്ന കൈ ആയിത്തീരും. ആരാധനാലയങ്ങള്‍ തുറക്കുന്നതിലൂടെ രോഗ ബാധ വര്‍ധിക്കുകയും മരണങ്ങള്‍ കുതിച്ചുയരുകയും ചെയ്താല്‍ ആ രക്തത്തില്‍ നിന്ന് മതങ്ങള്‍ക്കും സര്‍ക്കാരിനും കൈ കഴുകി മാറാന്‍ കഴിയുമോ?

ഇത്തരമൊരു ആ പത്ഘട്ടത്തില്‍ അനുവാദമുണ്ടെങ്കിലും മോസ്‌കുകള്‍ തുറക്കുന്നില്ല എന്ന സംസ്‌കാര സമ്പന്നവും പൊതുനന്മയില്‍ ഊ ന്നിയതുമായ തീരുമാനമെടുത്ത മോസ്‌ക് കമ്മിറ്റികള്‍ക്കും ഇ മാം മാര്‍ക്കും ഒരു സഹ പൗരന്റെ അഭിവാദ്യങ്ങള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more