| Thursday, 15th October 2015, 1:04 pm

രാഷ്ട്രീയ മേലാളന്‍മാരെ കണ്ടാല്‍ വാലാട്ടി പുറകേ പോകുന്ന അടിമ ജീവിമാത്രമാണ് മലയാളി; ശക്തന്‍ വിഷയം അത്ഭുതമേ അല്ല: സക്കറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇവിടെ മലയാളിക്ക് രാഷ്ട്രീയക്കാര്‍ മുതലാളിമാരാണ്, അവരുടെ മേലാളന്മാരാണ്. ഇങ്ങനെ കരുതുന്നൊരു സമൂഹത്തില്‍ രാഷ്ട്രീയക്കാര്‍ ഇങ്ങനെ അഹങ്കാരത്തോടുകൂടിയും ഫ്യൂഡല്‍രീതിയിലും പെരുമാറുന്നതില്‍ എന്താണ് അത്ഭുതപ്പെടാനിരിക്കുന്നത്?


എന്‍. ശക്തന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ കൊണ്ട് ചെരിപ്പഴിപ്പിച്ച സംഭവത്തില്‍ യാതൊന്നും അത്ഭുതപ്പെടാനില്ല. ഏതു രാഷ്ട്രീയക്കാരന്റേയും ചെരിപ്പഴിക്കാന്‍ മലയാളികള്‍ തയ്യാറാണ്. ഇതില്‍ എന്താണ് അത്ഭുതപ്പെടാനിരിക്കുന്നതെന്നാണ് എനിക്ക് മനസിലാകാത്തത്.

ഇവിടെ  മലയാളിക്ക് രാഷ്ട്രീയക്കാര്‍ മുതലാളിമാരാണ്, അവരുടെ മേലാളന്മാരാണ്.  ഇങ്ങനെ കരുതുന്നൊരു സമൂഹത്തില്‍ രാഷ്ട്രീയക്കാര്‍ ഇങ്ങനെ അഹങ്കാരത്തോടുകൂടിയും ഫ്യൂഡല്‍രീതിയിലും പെരുമാറുന്നതില്‍ എന്താണ് അത്ഭുതപ്പെടാനിരിക്കുന്നത്?

ഇവിടുത്തെ എഴുത്തുകാരില്‍ ചിലര്‍ ഇങ്ങനെ ചെരിപ്പഴിച്ചുകൊടുക്കുന്നുണ്ട്, പത്രപ്രവര്‍ത്തകര്‍ അഴിച്ചുകൊടുക്കുന്നു, ഇവിടുത്ത ധനികരഴിച്ചുകൊടുക്കുന്നുണ്ട്. ഇതില്‍ ഞാന്‍ പ്രത്യേകമായി ഒന്നും കാണുന്നില്ല.

ഇവിടെ എല്ലാ ദിവസവും നടക്കുന്ന ഒരു കാര്യംമാത്രമാണ്. ഇത് തല്‍ക്കാലം ആരുടേയോ ശ്രദ്ധയില്‍പെട്ടു. അത് വലിയ വിവാദമായി. ഇവിടെയുള്ള എല്ലാ രാഷ്ട്രീയ പ്രമുഖന്മാര്‍ക്കും പ്രമുഖന്മാര്‍ അല്ലാത്തവര്‍ക്കും എല്ലാ ദിവസവും അവര്‍ക്ക് ലഭിക്കുന്ന ശുശ്രൂഷയുടെ ഭാഗമാണിത്.

മലയാളി കാലങ്ങളായി ഇവര്‍ക്ക് അടിമയായി ജീവിക്കുന്ന വെറും ഒരു ജീവിയാണ്. എത്രയോ കാലങ്ങളായി അങ്ങിനെയാണ്. രാഷ്ട്രീയക്കാരെ കണ്ടാല്‍ എണീറ്റ് നില്‍ക്കുക, അയാളെ “സാറേ”ന്ന് വിളിക്കുക അയാളെ കണ്ടാല്‍ വാലാട്ടി നിന്ന് പുറകെ പോവുക.  ഇത് മലയാളിയുടെ സ്വഭാവമാണ്. മലയാളി ഇനിയും അത് ചെയ്തുകൊണ്ടിരിക്കും.

ശക്തന്‍ എന്നയാള്‍ യഥാര്‍ത്ഥത്തില്‍ ഇത് ചെയ്യിപ്പിച്ചതാണെങ്കില്‍ അത് അയാള്‍ സമൂഹത്തില്‍ നിന്നും സ്വാഭാവികമായിട്ടും പ്രതീക്ഷിക്കുന്ന ഒരു സേവനം  ചോദിച്ചു വാങ്ങിയെന്നേയുള്ളൂ. ഇതില്‍ അത്ഭുതപ്പെടാനായിട്ടോ കുണ്ഠിതപ്പെടാനായിട്ടോ ഒന്നുമില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിഞ്ഞുകൂട. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടാണെങ്കില്‍ പറയേണ്ടതില്ലല്ലോ?

രാഷ്ട്രീയക്കാരെ ബഹുമാനിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ള സക്കറിയയുടെ പ്രസംഗം വൈറലാകുന്നു

We use cookies to give you the best possible experience. Learn more