മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പോള്‍ പോഗ്ബയുടെ സഹോദരനെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. പോഗ്ബയുടെ സഹോദരന്‍ മത്യാസ് പോഗ്ബയെയാണ് പൊലീസ് അന്വേഷണത്തിന് വിധേയമാക്കിയിരിക്കുന്നത്.
സഹോദരന്‍ പോള്‍, യുവന്റസ് മിഡ്ഫീല്‍ഡര്‍ എന്നിവരില്‍ നിന്ന് 13 മില്യണ്‍ യൂറോ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് പോഗ്‌ബെയുടെ സഹോദരന്‍ മത്യാസിനെയും മറ്റ് നാല് പേരെയും അന്വേഷണത്തിന് വിധേയമാക്കിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ മത്യാസ് നിരപരാധിയാണെന്നും ഇത് വെറും ആരോപണമാണെന്നും മത്യാസ് പോഗ്ബയുടെ അഭിഭാഷകന്‍ യാസിന്‍ ബൂസ്റോ പറഞ്ഞു. സത്യാവസ്ഥ ഉടന്‍ പുറത്തുവരുമെന്ന് തങ്ങള്‍ വെല്ലുവിളിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പോള്‍ പോഗ്ബയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്ന് മത്യാസ് അറിയിച്ചു. ലോകമെമ്പാടുമുള്ള ആരാധകരും അതുപോലെ അന്താരാഷ്ട്ര ടീമായ ഫ്രാന്‍സും ക്ലബ്ബായ യുവന്റസും സഹതാരങ്ങളും സ്പോണ്‍സര്‍മാരും ചില കാര്യങ്ങള്‍ അറിയാന്‍ അര്‍ഹരാണെന്നും മത്യാസ് പോഗ്ബ പറഞ്ഞു.
നിലവില്‍ പരിക്കുകളെ തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് പോഗ്ബ. 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള ഫ്രാന്‍സ് ടീമിലേക്ക് കയറിപ്പറ്റാന്‍ പോഗ്ബ ശ്രമം നടത്തുന്നുണ്ട്.
Content Highlight: Paul Pogba’s brother has reportedly been detained for conspiring to extort money from ex-Manchester United star