'പാറ്റൂരിലേത് കൈയേറ്റം തന്നെ'; സര്‍ക്കാര്‍ ലോകായുക്തയില്‍
Daily News
'പാറ്റൂരിലേത് കൈയേറ്റം തന്നെ'; സര്‍ക്കാര്‍ ലോകായുക്തയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th August 2017, 5:00 pm

കൊച്ചി: പാറ്റൂരിലെ ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയിലെന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ലോകായുക്തയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

വാട്ടര്‍ അതോറിറ്റിയുടെയും റവന്യൂ വകുപ്പിന്റെയും സ്ഥലം കൈയേറിയാണ് ഫ്‌ലാറ്റ് നിര്‍മ്മിച്ചതെന്നും കൈയേറ്റം ഒഴിപ്പിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതാദ്യമായാണ് പാറ്റൂരില്‍ കയ്യേറ്റം നടന്നതായി സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്.


Also Read: 200 രൂപ നോട്ടിനും നീളം കൂടുതല്‍; എ.ടി.എമ്മുകള്‍ പുനര്‍സജ്ജീകരിക്കരിക്കേണ്ടി വരും


നേരത്തെ പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് ഫ്‌ലാറ്റ് നിര്‍മാണത്തിനായി ചട്ടവിരുദ്ധമായി കൈമാറിയെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഭരത് ഭൂഷണ്‍, കമ്പനി ഉടമ എന്നിവരെ പ്രതികളാക്കി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇവരെ പ്രതിചേര്‍ത്ത് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.

വിജിലന്‍സ് നടത്തിയ രഹസ്യപരിശോധനയില്‍ പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതായും കണ്ടെത്തിയിരുന്നു. അഴിമതി നിരോധന നിയമത്തിലെ 13(2), 13(1)(ഡി) എന്നീ വകുപ്പുകളും ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളുമാണ് പ്രതികള്‍ക്കെതെിരെ ചുമത്തിയിട്ടുള്ളത്.