| Friday, 4th July 2014, 7:41 pm

പാറ്റൂര്‍ വിവാദഭൂമി: കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് തിരുവഞ്ചൂരിന്റെ സഹായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: പാറ്റൂര്‍ വിവാദഭൂമി ഇടപാടില്‍  കെട്ടിട നിര്‍മാതാക്കള്‍ക്ക്  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വഴി വിട്ട സഹായം
ചെയ്‌തെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അന്ന് റവന്യൂ മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആര്‍.ഡിഒയുടെ ഉത്തരവ് റദ്ദാക്കി കമ്പനിക്കനുകൂലമായ നിലപാടു സ്വീകരിച്ചെന്നാണ് ആരോപണം.

ആവൃതിമാള്‍ എന്ന സ്വകാര്യ കമ്പനിയുടെ 118.5 സെന്റ് ഭൂമിയോട് ചേര്‍ന്നുള്ള 16.5 സെന്റ് സര്‍ക്കാര്‍ ഭൂമിയിലാണ് കേരള ജലവിഭവവകുപ്പിന്റെ മലിനജലം ഒഴുകിപ്പോകുന്ന പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഭൂമി ഇടപാടിന്റെ പേരില്‍ ചട്ടവിരുദ്ധമായി കമ്പനി പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ ശ്രമം നടത്തി.

ഇതേ തുടര്‍ന്ന് കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ആര്‍.ഡി.ഒ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തിരുവഞ്ചൂര്‍ കമ്പനിക്ക് അനുമതി നല്‍കി. മുമ്പ് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഭൂമി കൈമാറ്റത്തില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

അതേസമയം, ഭൂമികൈമാറ്റക്കേസില്‍ തന്നെ മനഃപൂര്‍വ്വം വേട്ടയാടുകയാണെന്നും കളക്ടറുടെ റിപ്പോര്‍ട്ടിന് അനുകൂലമായി താന്‍ ഒപ്പിട്ടതാണെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more