പട്ടാമ്പി: വിജയദശമിദിനമായ വെള്ളിയാഴ്ച രാത്രി പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ ദീപാലങ്കാരം നടത്തിയ നടപടി വിവാദമാകുന്നു. പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കാര്യാലയം കൂടിയായ പൊലീസ് സ്റ്റേഷനാണ് വിജയദശമി ദിനത്തില്‍ ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചത്.
എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ഇടമായ, സര്‍ക്കാര്‍ സ്ഥാപനം കൂടിയായ പോലീസ് സ്റ്റേഷനുകളില്‍ ഹൈന്ദവ ആചാരത്തിന്റെ ഭാഗമായുള്ള ഈ പൂജാ ആഘോഷം നടത്തിയതാണ് വിമര്‍ശനത്തിന് വഴിയൊരുക്കിയത്.
ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരം എങ്ങനെയാണ് ഒരു സര്‍ക്കാര്‍ കെട്ടിടത്തില്‍ ദീപാലങ്കാരമൊരുക്കി ആഘോഷിക്കാനാവുമെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തുന്നത്. നടപടി നിയമലംഘനമാണെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്ന ഈ വേളയില്‍ എന്തിന്റെ പേരിലാണ് പണം മുടക്കി പൊാലീസ് സ്റ്റേഷന്‍ അലങ്കരിച്ച് ആഘോഷമൊരുക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. സര്‍ക്കാര്‍ അനുമതിയോടെയാണോ ഇത്തരമൊരു ഹൈന്ദവ പൂജ ഇവിടെ നടന്നതെന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.
എന്നാല്‍ ഇത് അത്ര വലിയ വിവാമദാക്കേണ്ട കാര്യമില്ലെന്നും വിജയദശമി ദിനത്തിന്റെ ഭാഗമായി സ്റ്റേഷന്‍ വൃത്തിയാക്കിയിരുന്നെന്നും അതുകൊണ്ട് തന്നെ ചെറിയ രീതിയില്‍ വിളക് കൊളുത്തിയാണെന്നുമാണ് പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജീഷ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
“”വിജയദശമി ദിനമായതുകൊണ്ട് തന്നെ എല്ലാവരും ചേര്‍ന്ന് സ്റ്റേഷന്‍ വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. അതിന്റെ ഭാഗമായി ചെറിയ രീതിയില്‍ വിളക്ക് കത്തിച്ചെന്ന് മാത്രമേയുള്ളൂ. അല്ലാതെ വലിയ പരിപാടിയായോ പൂജയായോ നടത്തിയതല്ല. സ്വകാര്യമായി നടന്ന പരിപാടിയുമല്ല ഇത്. വിജയദശമിയെന്ന് പറഞ്ഞ് ഒരുപരിപാടികളും സംഘടിപ്പിച്ചിട്ടില്ല. വിളക്ക് തെളിയിച്ചിരുന്നു. അത്രമാത്രമേ ഉണ്ടായിട്ടുള്ളൂ. ഇത്തരം വിമര്‍ശനങ്ങളൊന്നും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല- പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജീഷ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
എന്നാല്‍ വിജയദശമി ദിനത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സാധാരണ ഇത്തരത്തില്‍ ദീപാലങ്കാരം നടത്താറുണ്ടെന്നാണ് പട്ടാമ്പി സ്റ്റേഷനിലെ മറ്റൊരു പൊലീസുകാരന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
എന്നാല്‍ കേന്ദ്രപൂളില്‍ നിന്ന് വലിയ വില നല്‍കി വൈദ്യുതി വാങ്ങുന്ന അവസ്ഥയില്‍ വിശ്വാസത്തിന്റെ പേര് പറഞ്ഞ് വൈദ്യുതി പാഴാക്കി പൊതുഖജനാവിനു നഷ്ടമുണ്ടാക്കുകയാണ് ഈ നടപടിയിലൂടെ എന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്.
ആഭ്യന്തരമന്ത്രി കേരളത്തില്‍ ഇല്ലാത്ത ഘട്ടത്തില്‍ നിയമപാലകരുടെ നേതൃത്വത്തില്‍ തന്നെ നിയമലംഘനം നടക്കുകയാണെന്നും ഹൈന്ദവസ്വാധീനത്തില്‍ വിട്ടുവീഴ്ച ചെയ്തു കീഴടങ്ങുകയാണ് മതേതര കേരളമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
മീടു; ലൈംഗിക ആരോപണം നേരിടുന്ന വൈരമുത്തുവിനെ പിന്തുണച്ച് രജനീകാന്ത്
സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളും വിജയദശമി ദിനത്തില്‍ ദീപലങ്കാരം നടത്തിയിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഉള്‍പ്പെടെ വിവിധ വര്‍ണങ്ങളിലുള്ള ലൈറ്റുകളും വിളക്കുകളും തോരണങ്ങളും കത്തിച്ചാണ് വിജയദശമി ആഘോഷം നടത്തിയത്.
കേരളത്തില്‍, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമിദിവസമാണ് നടത്തുന്നത്. നവരാത്രി ദിവസങ്ങളില്‍ കേരളത്തില്‍ പുസ്തപൂജയും ആയുധപൂജയും പ്രധാനമാണ്. ദുര്‍ഗാഷ്ടമി മഹാനവമി ദിവസങ്ങളിലാണ് പുസ്തക പൂജ നടത്തുന്നത്.
2015 നവംബര്‍ 25 ന് ബസ് അപകടങ്ങള്‍ക്ക് കാരണം പ്രേതബാധയാണെന്ന് ആരോപിച്ച് കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രഹസ്യ പൂജ നടത്തിയ നടപടി വലിയ വിവാദമായിരുന്നു. ജില്ലാ ട്രാന്‍പോര്‍ട്ട് ഓഫീസറുടെ സാന്നിധ്യത്തിലായിരുന്നു പൂജ നടത്തിയത്. ബസ്സപകടങ്ങള്‍ക്ക് കരാണം പ്രേതബാധയാണെന്ന് ഒരു വിഭാഗം ജീവനക്കാരുടെ വാദത്തെ തുടര്‍ന്നായിരുന്നു അര്‍ധരാത്രി പൂജ നടത്തിയത്.
കാസര്‍കോട് തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളെ തുടര്‍ന്ന് ഒരു വിഭാഗം ജീവനക്കാര്‍ ജോത്സ്യനെ കണ്ടിരുന്നു. പ്രേതബാധയാണ് അപകടങ്ങള്‍ക്ക് കാരണം എന്ന് ജോത്സ്യന്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പൂജ. ജീവനക്കാര്‍ പിരിച്ചെടുത്ത തുക ഉപയോഗിച്ചായിരുന്നു അന്ന് പൂജ നടത്തിയത്.
എന്നാല്‍ ആയുധപൂജയോട് അനുബന്ധിച്ചാണ് പൂജ നടത്തിയത് എന്നായിരുന്നു അന്ന് ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ വിദശീകരണം.