ഇവിടെ പ്രധാനപ്പെട്ട സംഗതി “അഡ്രസ്സ്” ചെയ്യുക എന്ന വാദഗതിയാണ്. സ്വത്വവാദത്തിന്റെ കാതലായവശം തന്നെ, രക്ഷകര്‍തൃമനോഭാവമുള്ള ഇത്തരം അഡ്രസ്സ് ചെയ്യലുകളെ തള്ളിക്കളഞ്ഞ് സ്വയം പ്രധിനിധീകരിച്ച് സംസാരിക്കുക എന്നതാണ്. ഇതു മനസിലാക്കാത്തതുകൊണ്ടോ അല്ലെങ്കില്‍ മനസിലായില്ല എന്ന് നടിക്കുന്നതുകൊണ്ടോ ആണ് ദളിത് ആദിവാസി – ഇടതുപക്ഷ ഐക്യം എന്നത് കേവലമായ “അഡ്രസ്സ്” ചെയ്യലായി ചുരുങ്ങുന്നത്. മാത്രമല്ല കേവലം പാര്‍ലമെന്ററി ഐക്യപ്പെടലുകള്‍ കൊണ്ട് മാത്രം സ്വത്വവാദം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.
| ഒപ്പിനിയന്‍ : പ്രവീണ താളി |
ഹൈദരാബാദ് സര്‍വ്വകലാശാല യൂണിയന്‍ ഇലക്ഷന്‍ ഇതികംതന്നെ പലവിധത്തിലും ചര്‍ച്ചയായിട്ടുണ്ട്. SFI – DSU – TSF -TVV സഖ്യം മികച്ച വിജയം നേടുകയും ചെയ്തു. എന്നാല്‍ ഇന്നലത്തെ ഹിന്ദു റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ തലക്കെട്ട് എസ്.എഫ്.ഐ യൂണിയന്‍ ഇലക്ഷന്‍ തൂത്തുവാരി എന്നാണ്.
ഒരു തലക്കെട്ടില്‍ എന്തിരിക്കുന്നു, അതിനു കീഴെ വാര്‍ത്തയില്‍ എല്ലാം വിശദമായി പറഞ്ഞിട്ടുണ്ടല്ലോ എന്ന് വാദിക്കാം. എങ്കിലും, ദളിത്-കീഴാള പ്രസ്ഥാനങ്ങളുടെ ഏജന്‍സി എങ്ങനെ അദൃശീകരിക്കപ്പെടുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. ഈ അദൃശ്യവല്കരണ ബലതന്ത്രമാണ് ഇന്ത്യയിലെ സവര്‍ണ-ഇടതു-വലതു പ്രസ്ഥാനങ്ങള്‍ ദളിത് പ്രസ്ഥാനങ്ങള്‍ക്കുമേല്‍ കാലങ്ങളായി നിര്‍വഹിച്ചു പോരുന്നത്.
ഈ തിരഞ്ഞെടുപ്പിലുടെനീളം മുഴങ്ങിക്കേട്ട മറ്റൊരു കാര്യം, ദളിത് സ്വത്വപ്രശ്‌നങ്ങള്‍ ഇടതുപക്ഷത്തിനു അഡ്രസ്സ് ചെയ്യാന്‍ സാധിക്കും എന്നൊരു വാദമാണ്. എന്നാല്‍ അഡ്രസ്സ് ചെയ്യാന്‍ ഉപയോഗിക്കേണ്ട രീതിശാസ്ത്രം ഒന്നും പറഞ്ഞുകേട്ടില്ല.
ഇവിടെ പ്രധാനപ്പെട്ട സംഗതി “അഡ്രസ്സ്” ചെയ്യുക എന്ന വാദഗതിയാണ്. സ്വത്വവാദത്തിന്റെ കാതലായവശം തന്നെ, രക്ഷകര്‍തൃമനോഭാവമുള്ള ഇത്തരം അഡ്രസ്സ് ചെയ്യലുകളെ തള്ളിക്കളഞ്ഞ് സ്വയം പ്രധിനിധീകരിച്ച് സംസാരിക്കുക എന്നതാണ്. ഇതു മനസിലാക്കാത്തതുകൊണ്ടോ അല്ലെങ്കില്‍ മനസിലായില്ല എന്ന് നടിക്കുന്നതുകൊണ്ടോ ആണ് ദളിത് ആദിവാസി – ഇടതുപക്ഷ ഐക്യം എന്നത് കേവലമായ “അഡ്രസ്സ്” ചെയ്യലായി ചുരുങ്ങുന്നത്. മാത്രമല്ല കേവലം പാര്‍ലമെന്ററി ഐക്യപ്പെടലുകള്‍ കൊണ്ട് മാത്രം സ്വത്വവാദം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.
ഹൈദരാബാദ് സര്‍വകലാശാലയില്‍ ഇതിനു മുന്‍പ് രണ്ടു പ്രാവശ്യം SFI- ASA സഖ്യം ഇലക്ഷനില്‍ മത്സരിക്കുകകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഇത്തരത്തില്‍ ഉള്ള ക്ലെയിമുകള്‍ ഉയര്‍ന്നു വന്നിട്ടില്ല. അതായതു അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന വ്യത്യസ്ത വിദ്യാര്‍ത്ഥി പ്രസ്ഥാനനങ്ങളുമായി പാര്‍ലമെന്ററി സഖ്യം ചെയ്യുമ്പോള്‍ ഇടതുപക്ഷത്തിനു എങ്ങനെയാണ് വ്യത്യസ്തതരത്തിലുള്ള വാദങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കുന്നത് എന്ന ചോദ്യം ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്.
ഒരു സഖ്യത്തിന്റെ വിജയം എങ്ങയാണ് ഒരു വിദ്യാര്‍ഥി സംഘടനയുടെ മാത്രം ക്ലെയിം ആകുന്നത്? ഇതരത്തിലുള്ള അവകാശവാദങ്ങള്‍ തന്നെ ഫാസിസത്തെ എതിര്‍ക്കുന്നു എന്നു പറയുന്നതിന്റെ വിരുദ്ധമായി തോന്നിക്കുന്നു. കാരണം സ്വത്വവാദം എന്നത് എല്ലാത്തരതിലുള്ള ഫാസിസ്റ്റ് മനോഭാവത്തെയും തള്ളിക്കളയുന്ന ഒന്നാണ്.
ഈ ഇലക്ഷന്റെ ഫലപ്രഖ്യാപനത്തിനു ശേഷം HCU- SFI യുടെ നിരവധി പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയിലൂടെ കാണാന്‍ കഴിഞ്ഞു; “ഹൈദരാബാദ് ചുവന്നു”, “ഫാസിസത്തെ പ്രധിരോധിക്കുന്നു” തുടങ്ങിയവ, തികച്ചും നല്ല കാര്യം. പക്ഷെ ഇവിടെ സഖ്യത്തിലേര്‍പ്പെട്ട ഇതരകക്ഷികളുടെ ക്ലെയിമുകള്‍ ഒന്നും അത്ര ദൃശ്യമായില്ല (ഒരു പക്ഷെ ഞാന്‍ കാണാഞ്ഞിട്ടായിരിക്കും).
പ്രധാന സംശയം, ഒരു സഖ്യത്തിന്റെ വിജയം എങ്ങയാണ് ഒരു വിദ്യാര്‍ഥി സംഘടനയുടെ മാത്രം ക്ലെയിം ആകുന്നത്? ഇതരത്തിലുള്ള അവകാശവാദങ്ങള്‍ തന്നെ ഫാസിസത്തെ എതിര്‍ക്കുന്നു എന്നു പറയുന്നതിന്റെ വിരുദ്ധമായി തോന്നിക്കുന്നു. കാരണം സ്വത്വവാദം എന്നത് എല്ലാത്തരതിലുള്ള ഫാസിസ്റ്റ് മനോഭാവത്തെയും തള്ളിക്കളയുന്ന ഒന്നാണ്.
ഇനി അഥവാ ഇടതുപക്ഷത്തിനു സ്വത്വവാദത്തെ അഡ്രസ്സ് ചെയ്യണം എന്നു തന്നെ ഇരിക്കട്ടെ, അങ്ങനെ ആണെങ്കില്‍ പോലും ഒരു “സ്വത്വവാദം” എന്നൊന്നില്ല, നിരവധി സ്വത്വവാദങ്ങളെയുള്ളൂ. ദളിത് സ്ത്രീകള്‍ ഇതര സ്വത്വവാദങ്ങളുമായി കലഹിക്കുന്നത് തന്നെ ഒരു ഉദാഹരണമായി എടുക്കാം.
എന്തായാലും ഒരു വെളിപാട് ഉണ്ടായത് പോലെ ഇടതുപക്ഷവും സ്വത്വരാഷ്ട്രീയത്തെ/ങ്ങളെ ക്കുറിച്ച് സംസാരിച്ചു തുടങ്ങിയത് നല്ല കാര്യം. ഇടതു പക്ഷമടക്കം തമസ്‌കരിച്ച ദളിത് സ്വത്വരാഷ്ട്രീയത്തെ ഇന്ത്യയില്‍ ഉയര്‍ത്തിപ്പിടിച്ചതും പുതുജീവന്‍ നല്‍കിയത് തൊണ്ണൂറുകള്‍ക്ക് ശേഷം ഇന്ത്യയിലെ ദളിത് മൂവ്‌മെന്റുകളാണ്.
പറയാന്‍ ശ്രമിക്കുന്നത്, സ്വത്വരാഷ്ട്രീയത്തിന് ഏകശിലാരൂപമൊന്നുമില്ല, അത് വ്യത്യസ്തകളുടെ സ്വയംപ്രഖ്യാപനമാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിനു മാത്രമല്ല ആര്‍ക്കും രക്ഷകര്‍തൃമനോഭാവത്തോടുകൂടി ഇടപെടാന്‍കഴിയുന്ന ഒന്നല്ല ദളിത് സ്വത്വം. മാത്രമല്ല, ഇവയെ സത്യസന്ധമായി മനസിലാകണം എന്നുണ്ടെങ്കില്‍ അവ ഉന്നയിക്കുന്ന ഫണ്ടമെന്റലായ ചോദ്യങ്ങളോട് ജനാധിപത്യപരമായി സംവദിക്കുകയാണ് വേണ്ടത്. അല്ലാതെയുള്ള “അഡ്രസ്സ്” ക്ലയിമുകള്‍ എല്ലാം ഇന്ത്യന്‍ ഇടതുപക്ഷം സ്വാംശീകരിച്ചിരിക്കുന്ന സവര്‍ണ പൊതുബോധത്തെ തുറന്നുകാട്ടലാണ്. അതായതു കേരളത്തില്‍, ഇടതുപക്ഷം കഴിഞ്ഞ അന്‍പതില്‍പരം വര്‍ഷങ്ങളായി ദളിതരെ അഡ്രസ്സ് മാത്രം ചെയ്തതിന്റെ ഫലമാണ് അരിപ്പയും, ചെങ്ങറയും, പിന്നെ നിരവധി ദളിത് കോളനികളും. അതുകൊണ്ടുതന്നെ കേവലമായ ഇത്തരം സവര്‍ണ്ണ വാദഗതികളെ പിന്തള്ളിക്കൊണ്ട് സ്വത്വരാഷ്ട്രീയം ഉന്നയിക്കുന എജന്‍സി പ്രശ്‌നത്തോട് സംവദിക്കുകയല്ലേ വേണ്ടത്?
എന്തായാലും ഒരു വെളിപാട് ഉണ്ടായത് പോലെ ഇടതുപക്ഷവും സ്വത്വരാഷ്ട്രീയത്തെ/ങ്ങളെ ക്കുറിച്ച് സംസാരിച്ചു തുടങ്ങിയത് നല്ല കാര്യം. ഇടതു പക്ഷമടക്കം തമസ്‌കരിച്ച ദളിത് സ്വത്വരാഷ്ട്രീയത്തെ ഇന്ത്യയില്‍ ഉയര്‍ത്തിപ്പിടിച്ചതും പുതുജീവന്‍ നല്‍കിയത് തൊണ്ണൂറുകള്‍ക്ക് ശേഷം ഇന്ത്യയിലെ ദളിത് മൂവ്‌മെന്റുകളാണ്.
ക്ലാസ്സിക്കല്‍ മാര്‍ക്‌സിസത്തിന്റെ കാറ്റഗറികള്‍ പേറി നടക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷം ഇന്നെവിടെ എത്തിനില്‍ക്കുന്നു എന്നത് ഒരു ചോദ്യമാണ്. ദളിത് സ്വത്വരാഷ്ട്രീയത്തെ അംഗീകരിക്കേണ്ടിവരുന്നത് ഇടതുപക്ഷത്തിന്റെ ഒരു ഔദാര്യമായി ദളിത് സമൂഹം കാണുന്നില്ല, മറിച്ച്, ഇന്ത്യയിലെ അംബേദ്ക്കറൈറ്റ് പ്രസ്ഥാനങ്ങള്‍ക്കുണ്ടായിട്ടുള്ള വേരോട്ടം ഇടതുപക്ഷത്തെ സ്വാധീനിച്ചതാണെന്ന് കാണാം.
പ്രധാന ചോദ്യം ഇതാണ്: ദളിത് സ്വത്വരാഷ്ട്രീയത്തിന്റെ അടിസ്ഥാന ആശയം എന്നത് ജാതിനിര്‍മൂലനമാണ്. അതുകൊണ്ടുതന്നെ ഈ ആശയത്തെ ഒരു മേതഡോളജി ആയി ഇടതുപക്ഷം സ്വീകരിക്കാന്‍ തയ്യാറുണ്ടോ? ഹൈദരാബാദ് സര്‍വ്വകലാശാല പോലുള്ള ഒരു സബാള്‍ടേണ്‍ ഹബ്ബില്‍ ഇതുപോലെയുള്ള ഐക്യങ്ങള്‍ ഒരു പുതുമയുള്ള കാര്യമല്ല, മറിച്ച് സ്വത്വരാഷ്ട്രീയത്തെപ്പറ്റിയുള്ള ആശയപരമായ സംവാദങ്ങളും, അഭിപ്രായ രൂപികണങ്ങളും എവിടെയെത്തി നില്‍ക്കുന്നു എന്നതാണ് കാര്യം. അല്ലാതെ ഹൈദരാബാദ് ചുമന്നോ തുടങ്ങിയ ചര്‍ച്ചകളെ പ്രതിലോമകരമായ മനസിലാക്കലുകളായി മാത്രമേ കാണാന്‍ കഴിയൂ.
(ഹൈദരാബാദ് സര്‍വ്വകലാശാല ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖിക. ഫേസ്ബുക്ക് കുറിപ്പായി എഴുതിയതാണ് ഈ ലേഖനം.)