| Wednesday, 8th October 2014, 4:58 pm

പ്രീതിയുടെ അതിദേശീയത ഗുണ്ടായിസമെന്ന് ട്വീറ്റര്‍മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]സിനിമാ തിയേറ്ററില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്ന കാരണത്താല്‍ ഒരുവനെ താന്‍ പുറത്താക്കിയെന്ന പറഞ്ഞ കഴിഞ്ഞദിവസം ബോളിവുഡ് താരം പ്രീതി സിന്റ രംഗത്തുവന്നിരുന്നു. ട്വിറ്ററിലൂടെയായിരുന്നു പ്രീതിയുടെ ഈ പ്രഖ്യാപനം.

തന്റെ ദേശസ്‌നേഹം വ്യക്തമാക്കുന്ന പ്രവൃത്തിയെന്ന തരത്തിലാണ് പ്രീതി ഇതിനെ സമീപിച്ചത്. എന്നാല്‍ ട്വിറ്ററിലെ മറ്റാളുകള്‍ക്ക് ഈ പ്രവൃത്തി ഒട്ടും പിടിച്ചിട്ടില്ല. സദാചാര പോലീസ് നടപടിയെന്നാണ് ഇതിനെ ട്വീറ്റര്‍മാരില്‍ ചിലര്‍ വിളിച്ചത്.

പ്രീതിയുടെ പോസ്റ്റ് വീമ്പുപറയലായെന്നും കുറ്റപ്പെടുത്തിയവരുണ്ട്. ചിലര്‍ പറയുന്നത് പ്രതീയ്‌ക്കെതിരെ ഗുണ്ടായിസത്തിന് കേസെടുക്കണമെന്നാണ്.

ട്വറ്ററില്‍ പ്രീതിയ്‌ക്കെതിരെ വന്ന അഭിപ്രായങ്ങളില്‍ ചിലത്

” ഇതിനകം തന്നെ പ്രീതി സിന്റ ബി.ജെ.പിയില്‍ ചേരണമായിരുന്നു. കാരണം മോദിയെ വളരെയധികം പുകഴ്ത്തിയാണ് പ്രീതി സംസാരിക്കാറുള്ളത്. ഇപ്പോള്‍ ഈ അതിദേശീയതയും കൂടിയായപ്പോള്‍ അവള്‍ ബി.ജെ.പിക്ക് പറ്റിയ ആളുമായി.”

” ആ യുവാവ് പ്രീതിയ്‌ക്കെതിരെ പരാതി നല്‍കണമായിരുന്നു. ആരാണവള്‍? ”

തന്റെ “ദേശസ്‌നേഹം” തുറന്നുകാട്ടി കഴിഞ്ഞദിവസമാണ് പ്രീതി ട്വീറ്റ് ചെയ്തത്. ഹൃത്വിക് റോഷന്റെ “ബാങ് ബാങ്” കാണാനായാണ് പ്രീതി തിയേറ്ററിലേക്ക് പോയത്.

Latest Stories

We use cookies to give you the best possible experience. Learn more