| Sunday, 23rd June 2024, 3:34 pm

ഒറ്റ ഗോളിൽ മറികടന്നത് റൊണാൾഡോയെയും ഹാരി കെയ്‌നെയും; സ്പെഷ്യൽ നേട്ടത്തിൽ ചെക്ക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ജോര്‍ജിയ-ചെക്ക് റിപ്പബ്ലിക് മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ഫോക്‌സ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ കോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. മത്സരത്തില്‍ 3-4-3 എന്ന ഫോര്‍മേഷനില്‍ ആണ് ജോര്‍ജിയ അണിനിരന്നത്. മറുഭാഗത്ത് 3-4-2-1 എന്ന ശൈലിയും ആയിരുന്നു ചെക്ക് റിപ്പബ്ലിക് പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ആദ്യപകുതിയിലെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ജോര്‍ജസ് മികൗതാഡ്‌സെയാണ് ജോര്‍ജിയെക്കായി ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ചെക്ക് റിപ്പബ്ലിക് ഗോള്‍ തിരിച്ചടിക്കുകയായിരുന്നു. 59 മിനിട്ടില്‍ പാട്രിക് ഷിക്കിലൂടെയാണ് ചെക്ക് സമനില പിടിച്ചത്.

ഈ ഗോളിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഷിക്ക് സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്നത് താരമെന്ന നേട്ടമാണ് ഷിക്ക് സ്വന്തമാക്കിയത്. ആറ് ഗോളുകളാണ് താരം നേടിയത്. അഞ്ച് ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ എന്നിവരെ മറികടന്നു കൊണ്ടായിരുന്നു ചെക്ക് റിപ്പബ്ലിക് താരത്തിന്റെ മുന്നേറ്റം.

മത്സരത്തില്‍ 62ാം ബോള്‍ പൊസഷനും ചെക്ക് റിപ്പബ്ലിക്കിന്റെ അടുത്തായിരുന്നു. 27 ഷോട്ടുകളാണ് ജോര്‍ജിയുടെ പോസ്റ്റിലേക്ക് ചെക്ക് താരങ്ങള്‍ ഉതിര്‍ത്തത്. ഇതില്‍ 12 എണ്ണമാണ് ലക്ഷ്യത്തില്‍ എത്തിയത്. മറുഭാഗത്ത് അഞ്ച് ഷോട്ടുകള്‍ മാത്രമേ അടിക്കാന്‍ ജോര്‍ജിയക്ക് സാധിച്ചത്.

നിലവില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു തോല്‍വിയും ഒരു സമനിലയും അടക്കം ഓരോ പോയിന്റ് വീതം ചെക്ക് റിപ്പബ്ലിക് മൂന്നാം സ്ഥാനത്തും ജോര്‍ജിയ നാലാം സ്ഥാനത്തുമാണ്. ജൂണ്‍ 27ന് പോര്‍ച്ചുഗല്‍ എതിരെയാണ് ജോര്‍ജിയുടെ അടുത്ത മത്സരം. അന്നേദിവസം നിലനില്‍ക്കുന്ന മത്സരത്തില്‍ തുര്‍ക്കിയാണ് ചെക്ക് റിപ്പബ്ലിക്കിന്റെ എതിരാളികള്‍.

Content Highlight: Patric Shick Create a new Record in Euro Cup

We use cookies to give you the best possible experience. Learn more