| Friday, 11th July 2014, 11:26 am

പാറ്റൂരിലെ ഫ്‌ളാറ്റ് വിവാദം: പുറമ്പോക്ക് ഭൂമി തിരിച്ചു പിടിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവന്തപുരം: പാറ്റൂരിലെ ഫ്‌ളാറ്റ് നിര്‍മ്മാണം പുറമ്പോക്ക് ഭൂമിയിലെന്ന് റവന്യൂ മന്ത്രി അടുര്‍ പ്രകാശ്. ഫ്‌ളാറ്റ് നിര്‍മ്മിക്കുന്ന 9.66 സെന്റ് ഭൂമി പുറമ്പോക്ക് ഭൂമിയാണെന്നും ഇത് തിരിച്ചു പിടിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

വിവാദ ഭൂമിയിലെ ഫഌറ്റ് നിര്‍മ്മാണത്തെ കുറിച്ച് നിയമസഭയില്‍ പ്രതിപക്ഷനേതാവിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു റവന്യു മന്ത്രി.

പുറമ്പോക്ക് ഭൂമിയിലെ ഫഌറ്റ് നിര്‍മ്മാണം അനധികൃതമായി തുടരുന്നുവെന്നും ഇതിനെതിരെ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ നിയമസഭിയില്‍
കുറ്റപ്പെടുത്തി.

ചട്ടം ലംഘിച്ച് തുടരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണം. ഭൂമി വിവാദം സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൂഴ്ത്തിയെന്ന്് വി.എസ് ആരോപിച്ചു.

അതേസമയം പാറ്റുരിലെ ഫ്‌ളാറ്റ്റ് നിര്‍മ്മാണത്തിന്  അനുമതി നല്‍കിയത്  നഗരസഭയുടെ ഗുരുതര വീഴ്ച്ചയെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. സ്ഥലപരിശോധനയും പ്രമാണപരിശോധനയും നടന്നിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

We use cookies to give you the best possible experience. Learn more