ഒരു വര്‍ഷം മുമ്പ് മിന്നും വിജയം നേടിയ പാട്‌ന യൂണിവേഴ്‌സിറ്റിയില്‍ ദയനീയ പരാജയം ഏറ്റുവാങ്ങി എ.ബി.വി.പിയും ചത്ര ജനതാദള്‍ യുണൈറ്റഡും. എ.ബി.വി.പിക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം മാത്രമാണ് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ചത്ര ജനതാദള്‍ യുണൈറ്റ് സ്ഥാനാര്‍ത്ഥികളായിരുന്നു പ്രസിഡണ്ട്, ട്രഷറര്‍ സ്ഥാനത്തേക്ക് വിജയിരുന്നു. എ.ബി.വി.പി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും ആയിരുന്നു വിജയിച്ചിരുന്നത്.
ഈ വര്‍ഷം മുന്‍ എം.പി പപ്പു യാദവ് നേതൃത്വം നല്‍കുന്ന ജന്‍ അധികാര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥികളാണ് പ്രസിഡണ്ട് സ്ഥാനത്തേക്കും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും വിജയിച്ചത്. എ.ഐ.എസ്.എഫ് പിന്തുണ ഇവര്‍ക്കായിരുന്നു.
ഐസയുടെ സ്ഥാനാര്‍ത്ഥി കോമള്‍ കുമാരി ട്രഷറര്‍ സ്ഥാനത്തേക്ക് വിജയിച്ചു. ആര്‍.ജെ.ഡിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ചത്ര ആര്‍.ജെ.ഡി വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വിജയിച്ചു.