| Thursday, 26th June 2014, 12:22 pm

ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം: രോഗി മരിച്ചു.

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ രോഗി മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍(50)ആണ് ഇന്നു രാവിലെ മരിച്ചത്.

ഒന്‍പതാംവാര്‍ഡില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് രോഗികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ തലയ്‌ക്കേറ്റ പരുക്കാണ് കൃഷ്ണന്റെ മരണകാരണമെന്നാണ് സൂചന.
സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ ഇടപെട്ടില്ലെന്ന ആക്ഷേപമുണ്ട്. നെയ്യാറ്റിന്‍കരയില്‍ നിന്നും അയല്‍വാസികളാണ് കൃഷ്ണനെ മാര്‍ച്ചില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഗുരുതരമായ പരിക്കേറ്റ സുദര്‍ശന്‍ എന്ന മറ്റൊരു രോഗി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്ന മണിയന്‍ എന്നയാള്‍ ബുധനാഴ്ച രാത്രി രോഗികളുമായി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു.കേസില്‍ പോലീസ് അന്വേഷണം തുടങ്ങി.

We use cookies to give you the best possible experience. Learn more