| Wednesday, 5th June 2019, 5:20 pm

മെഡിക്കല്‍ കോളജില്‍ എത്തിച്ച എച്ച്‌വണ്‍എന്‍വണ്‍ പനി ബാധിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചു; മരണം സ്ഥിരീകരിക്കാനും ഡോക്ടര്‍മാര്‍ എത്തിയില്ലെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചു. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്. ഉച്ചയ്ക്ക് ആശുപത്രിയില്‍ എത്തിച്ച ജേക്കബിനെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ആരോപണം. എച്ച്‌.വണ്‍.എന്‍.വണ്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസിനെ വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മടക്കിയയച്ചു.

തുടര്‍ന്ന് രണ്ടു സ്വകാര്യ ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും അവരും കയ്യൊഴിയുകയായിന്നു.

രോഗിയെ നാലുമണിയോടെ മെഡിക്കല്‍ കോളെജില്‍ തിരച്ചെത്തിച്ചെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും അധികൃതര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

പിന്നീട് ആംബുലന്‍സില്‍ കിടന്ന് ജേക്കബ് മരിക്കുകയായിരുന്നു. മരണം സ്ഥിരീകരിക്കാനും അധികൃതര്‍ തയ്യാറായില്ലെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

ബന്ധുക്കൾ ജേക്കബ് തോമസിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോട്ടയം മെഡിക്കൽ കോളേജിന്‍റെ മുന്നിൽ നി‍ർത്തിയിട്ട് പ്രതിഷേധിക്കുകയാണ്. ഏറ്റുമാനൂ‍ർ പൊലീസ് സംഭവസ്ഥലത്തെത്തി മരിച്ചയാളുടെ മകളുടെ മൊഴി രേഖപ്പെടുത്തി.

We use cookies to give you the best possible experience. Learn more