ജുനഗഡ്: ഗുജറാത്ത നിയമസഭാ തെരഞ്ഞൈടുപ്പില്‍ വോട്ടുചെയ്യാനെത്തിയ ബി.ജെ.പി നേതാവിനെ കൂവി വിളിച്ച് പട്ടേല്‍ വിഭാഗം. ജുനഗഡിലെ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയപ്പോഴാണ് ബി.ജെ.പി നേതാവ് രേഷ്മ പട്ടേലിനെതിരെ പടീദാര്‍ വിഭാഗത്തിന്റെ പ്രതിഷേധം അരങ്ങേറിയത്.
പടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായിയായി അറിയപ്പെട്ടിരുന്ന രേഷ്മ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നത്. ഇതിലുള്ള പ്രതിഷേധമായിരുന്നു പടീദാര്‍ പ്രവര്‍ത്തകര്‍ പോളിങ് ബൂത്തിലെത്തിയ നേതാവിനെതിരെ പ്രകടിപ്പിച്ചത്.
രേഷ്മ വോട്ടുചെയ്യാനെത്തിയപ്പോള്‍ പ്രതിഷേധ മുദ്രാവാക്യങ്ങളോടെയും വിളിച്ചും കൂവിവിളികളോടെയുമാണ് പ്രവര്‍ത്തകര്‍ ഇവരെ എതിരേറ്റത്.
എന്നാല്‍ പടീദാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച രേഷ്മ പോളിങ് പൂത്തിനു മുന്നില്‍ നിന്നും “ഭാരത് മാതാകി” എന്നു വിളിച്ചാണ് മടങ്ങിയത്. ഗുജറാത്ത നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്.
തെരഞ്ഞെടുപ്പ് ആരംഭിച്ച് മണിക്കൂറുകല്‍ക്കുള്ളില്‍ തന്നെ നിരവധി വോട്ടിംഗ് മെഷീനുകള്‍ വിവിധ ഭാഗങ്ങളില്‍ തകരാറിലായിരുന്നു. ചിലയിടങ്ങളില്‍ പകരം വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ച് വോട്ടെടുപ്പ് തുടര്‍ന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.സൂറത്തില്‍ മാത്രം 70 ഓളം വോട്ടിങ് മെഷീനുകളാണ് കേടായത്. സൗരാഷ്ട്രയിലും ബി.ജെ.പിയുടെ മറ്റ് ശക്തികേന്ദ്രങ്ങളിലുമെല്ലാം വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയിരുന്നു.
എന്നാല്‍ 24000 പോളിങ് ബൂത്തുകളില്‍ ഏഴോ എട്ടോ ബൂത്തുകളില്‍ മാത്രമാണ് പ്രശ്നമുണ്ടായതെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തലവന്‍ അചല്‍ കുമാര്‍ ജ്യോതിയുടെ വിശദീകരണം.