ഓര്‍ത്തോഡക്‌സ് സഭയുമായി സമാധാന ചര്‍ച്ചയ്ക്ക് പാത്രിയാര്‍ക്കീസ് ബാവ
Daily News
ഓര്‍ത്തോഡക്‌സ് സഭയുമായി സമാധാന ചര്‍ച്ചയ്ക്ക് പാത്രിയാര്‍ക്കീസ് ബാവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th August 2014, 5:39 pm

[] കൊച്ചി: ഓര്‍ത്തോഡക്‌സ് സഭയുടെ സമാധാനചര്‍ച്ച നടത്തണമെന്ന് യാക്കോബായ സഭ ആഗോള തലവന്‍ പാത്രിയാര്‍ക്കീസ് ബാവ. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

പുത്തന്‍കുരിശിലെ ഭാരതീയ യാക്കോബായ സഭയുടെ മെത്രാപ്പോലീത്തമാര്‍ക്ക് അയച്ച സര്‍ക്കുലറിലും സമാധാന ചര്‍ച്ചകള്‍ക്ക് ആഹ്വാനമുണ്ട്. ഓര്‍ത്തഡോക്‌സ് സഭയുമായുള്ള സമാധാനശ്രമങ്ങള്‍ക്ക് പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മെത്രോപ്പീലിത്തമാരുടെ സ്ഥലം മാറ്റണമെന്നുള്ള കാര്യങ്ങളില്‍ അടുത്തിടെ സഭയ്ക്കുള്ളിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ കാത്തോലിക്കാബാവയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് സുന്നഹദോസ് ചേരും.
പുത്തന്‍കുരിശിലാണ് അടിയന്തര സുന്നഹദോസ് ചേരുന്നത്.