| Monday, 30th May 2022, 6:51 pm

വിനയന്റെ 'പത്തൊന്‍പതാം നൂറ്റാണ്ട്': ടീസര്‍ റീലീസ് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ടീസര്‍ ജൂണ്‍ മൂന്നിന് റിലീസ് ചെയ്യും. സിജു വില്‍സനാണ് ചിത്രത്തില്‍ നായികനായി എത്തുന്നത്.

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ഐതിഹാസിക നവോത്ഥാന നായകന്റെ കഥയാണ് ചിത്രം പറയുന്നത്.

കഥാപാത്രത്തിനായി സിജു വില്‍സണ്‍ ആറുമാസക്കാലം കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു. ചെമ്പന്‍ വിനോദാണ് ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായി എത്തുന്നത്.

കന്നഡ ചിത്രം മുകില്‍പെട്ടയിലൂടെ പ്രശസ്തയായ ‘കയാദു ലോഹറാണ്’ നായിക.

ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല തുടങ്ങി ഒട്ടേറെ താരങ്ങളും നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഷാജികുമാറാണ് ക്യാമറ ചെയ്യുന്നത്. അജയന്‍ ചാലിശ്ശേരി കലാസംവിധാനവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

പട്ടണം റഷീദാണ് മേക്കപ്പ് ചെയ്യുന്നത്. ധന്യാ ബാലകൃഷ്ണനാണ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്.

ജിജോ ജോസഫിന്റെ സംവിധാനത്തില്‍ വന്ന വരയനാണ് സിജു വില്‍സന്റെ ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രം. കപ്പുച്ചിന്‍ വൈദികനായിരുന്നു അദ്ദേഹം വരയനില്‍ ചിത്രത്തിലെത്തിയത്.

Content Highlights : Pathonpatham Noottandu Teaser Release Date Announced

We use cookies to give you the best possible experience. Learn more