| Sunday, 28th August 2022, 1:25 pm

ഏഴ് ദിവസം കൊണ്ട് ഒരു കോടി കാഴ്ചക്കാര്‍; പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ട്രെയ്‌ലര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓണത്തിന് തെന്നിന്ത്യയിലേക്ക് എത്തുന്ന ബിഗ് റിലീസാണ് വിനയന്റെ സംവിധാനത്തിലൊരുങ്ങുന്ന പത്തൊന്‍പതാം നൂറ്റാണ്ട്. സിജു വില്‍സണ്‍ നായകനാവുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ട്രെയ്‌ലര്‍ ഒരു കോടി യുട്യൂബ് വ്യൂസ് പിന്നിട്ടിരിക്കുകയാണ്.

ട്രെയ്‌ലര്‍ റിലീസ് ചെയ്ത് ഏഴു ദിവസം കൊണ്ടാണ് ഒരു കോടി എന്ന സംഖ്യ പിന്നിട്ടത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ട് സെപ്റ്റംബര്‍ എട്ടിനാണ് റിലീസ് ചെയ്യുന്നത്. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നവോത്ഥാന നായകനായാണ് സിജു വില്‍സന്‍ ചിത്രത്തിലെത്തുന്നത്.

സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിര്‍മാതാക്കള്‍ വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. കയാദു ലോഹര്‍ ആണ് നായിക.

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, വിഷ്ണു വിനയന്‍, ടിനി ടോം, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരും ചിത്രത്തിലുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ്. ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സുപ്രീം സുന്ദര്‍, രാജശേഖര്‍, മാഫിയ ശശി എന്നിവര്‍ ഒരുക്കിയ സംഘടന രംഗങ്ങള്‍ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ. അജയന്‍ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : രാജന്‍ ഫിലിപ്പ്. പി.ആര്‍ ആന്റ് മാര്‍ക്കറ്റിങ്ങ് : കണ്ടന്റ് ഫാക്ടറി.

Content Highlight: pathonpatham noottand trailer get one crore viewers

We use cookies to give you the best possible experience. Learn more