| Tuesday, 23rd November 2021, 12:32 pm

'ഇന്ന് രാവിലെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി'; ഫോട്ടോ പങ്കിട്ട് വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനയന്റെ സംവിധാനത്തില്‍ തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന ധീരന്മാരും സാഹസികരുമായ പോരാളികളുടെ കഥ പറയുന്ന സിനിമയാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’.

വന്‍ താരതിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നത് സിജു വില്‍സനാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ വിനയന്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി തന്റെ പതിനാലാമത്തെ കഥാപാത്രത്തെ കഴിഞ്ഞ ദിവസം വിനയന്‍ പരിചയപ്പെടുത്തിയിരുന്നു. അലന്‍സിയര്‍ അവതരിപ്പിക്കുന്ന ചന്ദ്രക്കാരന്റേതായിരുന്നു പോസ്റ്റര്‍.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ് വിനയനിപ്പോള്‍. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായെന്നും ചിത്രീകരണവുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

സിനിമയുടെ അവസാന ഷോട്ട് എടുക്കുന്നതിന്റെയും അണിയറ പ്രവര്‍ത്തകര്‍ എല്ലാവരുമൊന്നിച്ചുള്ള രണ്ട് ഫോട്ടോകളും വിനയന്‍ പങ്കുവെച്ചിട്ടുണ്ട്.

ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാജികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കുന്നത്.

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍, ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്‍, ജയകുമാര്‍, നസീര്‍ സംക്രാന്തി, ഹരീഷ് പേങ്ങന്‍, ഗോഡ്സണ്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്, സിദ്ധ് രാജ്, ജെയ്സപ്പന്‍, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാന്‍സ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില, റ്റ്വിങ്കിള്‍ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: ‘Pathonbatham Noottand’ shooting completed this morning’; Vinayan shared a photo

We use cookies to give you the best possible experience. Learn more