[]ചെന്നൈ: മൂന്നാം ലിംഗത്തില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ വാര്‍ത്താ അവതാരികയായി പത്മിനി പ്രകാശ്. സമൂഹത്തില്‍ നിന്നുയര്‍ന്ന പരിഹാസത്തിനും ക്രൂര വിമര്‍ശനങ്ങള്‍ക്കും മറുപടിയായി പത്മിനിയുടെ നേട്ടം.
സാമൂഹ്യ പരമായും വ്യക്തിപരമായും ഇക്കാലം വരെ തനിക്കെതിരെ നിലനിന്നിരുന്ന ആക്ഷേപങ്ങളില്‍ നിന്ന് മുക്തി നേടി തനിക്കും വിജയം നേടാന്‍ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് ഈ 31 കാരി.
മൂന്നാം ലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും അവര്‍ നേരിടുന്ന മാനസിക പീഡനങ്ങള്‍ക്കെതിരെയും വിവേജനങ്ങള്‍ക്കെതിരെയും പത്മിനി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഈ സ്വാതന്ത്ര ദിനത്തിലായിരുന്നു വാര്‍ത്താ അവതാരികയായി ലോട്ടസ് ന്യൂസ് ചനലില്‍ പത്മിനി അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ചാനലിലെ സ്ഥിരം വാര്‍ത്താ അവതാരികയാണ് ഇവര്‍.
ഭരതനാട്യം നര്‍ത്തകിയായിരുന്ന പത്മിനി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.