| Saturday, 29th June 2024, 9:10 pm

ആ ചിത്രത്തിൽ മമ്മൂക്ക എനിക്ക് മേക്കപ്പ് ചെയ്തു തന്നു, അതൊരു വലിയ ഭാഗ്യമാണ്: പത്മരാജ് രതീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫയർമാൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടനാണ് പത്മരാജ് രതീഷ്. പഴയകാല നടൻ രതീഷിന്റെ മകനാണ് പത്മരാജ്. ഫയർമാന് ശേഷം അച്ഛാദിൻ, രക്ഷാധികാരി ബൈജു, കാവൽ തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു.

മമ്മൂട്ടിയുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. മമ്മൂക്ക തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അഭിനയത്തിന്റെ കുറെ കാര്യങ്ങൾ പറഞ്ഞ് തന്നിട്ടുണ്ടെന്നും രതീഷ് പറയുന്നു. അച്ഛാദിൻ എന്ന ചിത്രത്തിൽ മമ്മൂട്ടി തനിക്ക് മേക്കപ്പ് ചെയ്തുതന്നിട്ടുണ്ടെന്നും അതൊരു വലിയ ഭാഗ്യമാണെന്നും താരം കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു രതീഷ്.

‘മമ്മൂക്ക എന്നെ ഒരുപാട് ഹെൽപ്പ് ചെയ്തിട്ടുണ്ട്. രണ്ട് പടം തുടർച്ചയായി ഞാൻ അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുണ്ട്. ഫയർ മാനും അടുത്ത പടം അച്ഛാദിനും. ഇത് രണ്ടിലും മമ്മൂക്ക എനിക്ക് ഡയലോഗുകളിൽ ഹെൽപ് ചെയ്തിട്ടുണ്ട്.

മമ്മൂക്ക എനിക്ക് മേക്കപ്പ് ചെയ്ത് തന്നിട്ടുണ്ട്. അതൊക്കെ ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. അച്ഛാദിൻ മൂവിയിൽ അദ്ദേഹം എനിക്ക് മേക്കപ്പ് ചെയ്തു തന്നു. അതൊരു വലിയ ഭാഗ്യമാണ്.

മമ്മൂക്ക ലൊക്കേഷനിൽ ആയാലും എന്നെ നന്നായിട്ട് ശ്രദ്ധിക്കാറുണ്ട്. അതുപോലെ ക്യാരവാനിൽ കയറി കഴിഞ്ഞാൽ മമ്മൂക്ക വേറേ തന്നെ ഒരാളാണ്. ഞാൻ ഞെട്ടിയിട്ടുണ്ട്. കാരണം ക്യാരവാനിന്റെ പുറത്ത് ഞങ്ങൾ കുറച്ച് നേരം ഇരുന്ന് സംസാരിച്ച് ക്യാരവാനിന്റെ ഉള്ളിലേക്ക് കയറിയപ്പോൾ ആളാകെ മാറി.

ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. അദ്ദേഹം ഭക്ഷണം കഴിക്കുന്നതൊക്കെ നമുക്ക് വലിയ ഇൻസ്പയറിങ്ങാണ്.

അതുപോലെ തന്നെ ചലഞ്ചിങ്ങും. എനിക്കറിയില്ല അദ്ദേഹം എങ്ങനെയാണ് അത് ചെയ്യുന്നതെന്ന്. ഞാൻ ഒരു ഫുഡിയാണ്. ഞാൻ അത് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ്. അദ്ദേഹവും അങ്ങനെയാണ്. പക്ഷെ ആ കാര്യത്തിൽ നല്ല ശ്രദ്ധയുള്ള ആളാണ് മമ്മൂക്ക,’പത്മരാജ് പറയുന്നു.

Content Highlight: Pathmaraj Ratheesh Talk About Mammootty

We use cookies to give you the best possible experience. Learn more