പത്മകുമാര്‍ വീണ്ടും ആര്‍.എസ്.എസില്‍ ചേര്‍ന്നു
Daily News
പത്മകുമാര്‍ വീണ്ടും ആര്‍.എസ്.എസില്‍ ചേര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st December 2016, 6:56 pm

കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ ചടങ്ങിലാണ് പത്മകുമാര്‍ തിരിച്ചുപോക്ക് പ്രഖ്യാപിച്ചത്. സി.പി.ഐ.എമ്മില്‍ പോയതില്‍ ക്ഷമ ചോദിക്കുന്നതായും ചടങ്ങില്‍ പത്മകുമാര്‍ പറഞ്ഞു.


കണ്ണൂര്‍:  ആര്‍.എസ്.എസ് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന ഹിന്ദു ഐക്യവേദി മുന്‍ സംസ്ഥാന സെക്രട്ടറി പി. പത്മകുമാര്‍  ആര്‍.എസ്.എസിലേക്ക് തിരിച്ചു ചേര്‍ന്നു. 27 നായിരുന്നു പത്മകുമാര്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നിരുന്നത്.

കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ ചടങ്ങിലാണ് പത്മകുമാര്‍ തിരിച്ചുപോക്ക് പ്രഖ്യാപിച്ചത്. സി.പി.ഐ.എമ്മില്‍ പോയതില്‍ ക്ഷമ ചോദിക്കുന്നതായും ചടങ്ങില്‍ പത്മകുമാര്‍ പറഞ്ഞു.

സി.പി.എമ്മിലെത്തിയ നിമിഷം തന്നെ അവിടെ തുടരാനാകില്ല എന്ന് ബോധ്യമായെന്ന് പത്മകുമാര്‍ പറഞ്ഞു. ആ തെറ്റ് ഏറ്റുപറയുകയാണ്. ഐ.എസ് ക്യാമ്പില്‍ പോയ പ്രതീതിയായിരുന്നുവെന്നും പത്മകുമാര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് സി.പി.ഐ.എം ജില്ല കമ്മിറ്റി ഓഫിസില്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ല സെക്രട്ടേറിയറ്റംഗം സി. അജയകുമാര്‍ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സി.പി.ഐ.എമ്മില്‍ ചേരുന്ന കാര്യം പത്മകുമാര്‍ പ്രഖ്യാപിച്ചിരുന്നത്.


Read more:  അല്ലയോ……മോദി ജി ജനഗണമന പാടിയാല്‍ ഈ പാവങ്ങളുടെ വയറു നിറയുമോ


42 വര്‍ഷത്തെ സംഘ്പരിവാറുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും കരമന മേലാറന്നൂര്‍ സ്വദേശിയായ താന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സജീവ പ്രവര്‍ത്തനത്തില്‍ ഇല്ലെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു.

ആര്‍.എസ്.എസ്. മുന്‍ വിഭാഗ് ശാരീരിക് പ്രമുഖ് കൂടിയായ പത്മകുമാര്‍ കൊല്ലം താലൂക്ക് പ്രചാരക്, ചെങ്ങന്നൂര്‍ ജില്ലാ പ്രചാരക്, കൊല്ലം ജില്ലാ പ്രചാരക്, കണ്ണൂര്‍ ജില്ലാ പ്രചാരക്, കണ്ണൂര്‍ വിഭാഗ് പ്രചാരക് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടും മനുഷ്യത്വപരമായ സമീപനം നേതൃത്വത്തില്‍ നിന്നുണ്ടാവുന്നില്ലെന്നും. നോട്ട് നിരോധന വിഷയത്തില്‍ ബി.ജെ.പി എടുത്ത നിലപാട് കൂടിയായപ്പോള്‍ ഇനിയും സഹിക്കാനാവില്ലെന്ന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

പത്മകുമാറിന് പാര്‍ട്ടി അംഗത്വം നല്‍കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞിരുന്നു.


Read more: കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന പുതിയ പദ്ധതി; പ്രധാനമന്ത്രിജി നിങ്ങളെന്തിനാണ് ഈ രാജ്യത്തെ മുഴുവന്‍ ചതിച്ചതെന്ന് കെജ്‌രിവാള്‍