| Saturday, 3rd September 2016, 2:41 pm

സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ 'പതിനൊന്നാം സ്ഥലം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് ജില്ലയിലെ അടിവാരം മുതല്‍ വയനാട് ജില്ലയിലെ ഉയര്‍ന്ന പ്രദേശമായ ചെമ്പ്രപീക്ക് വരെയുള്ള കയറ്റിറക്കങ്ങളിലാണ് “പതിനൊന്നാം സ്ഥല”ത്തിന്റെ സഞ്ചാരം. റിസോര്‍ട്ട് സ്ഥാപിക്കാന്‍ സ്ഥലം തേടിപ്പോകുന്ന വിദേശ മലയാളിയുടെ ആദ്യയാത്രയും അസുഖബാധിതനായ ആദിവാസി വൃദ്ധനെ ആശുപത്രിയിലെത്തിക്കാനുള്ള രണ്ടാമത്തെ യാത്രയും മൂപ്പന്റെ മൃതദ്ദേഹം വഹിച്ച് വീട്ടിലേക്കുള്ള മൂന്നാമത്തെ യാത്രയുമാണിവ.

ഇതില്‍ കഥ നടക്കുന്നത് വയനാട്ടില്‍ എവിടെയോ അല്ല; കഥ സഞ്ചരിക്കുന്ന വഴികളില്‍ത്തന്നെയാണ്. “റോഡ് മൂവി” എന്നത് ലോകസിനിമയില്‍ ഏറെ പരീക്ഷണങ്ങള്‍ നടന്നിട്ടുള്ള ഒരു കഥപറച്ചില്‍ സങ്കേതമാണ്. ഇതും ഒരു റോഡ് മൂവി എന്ന നിലയിലാണ് അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ റോഡ് മൂവികളുടെ പതിവ് സഞ്ചാരരീതികളും ചടുലതയും ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ലായിരിക്കാം. പക്ഷേ പോയ വഴികളോട് നീതിപുലര്‍ത്തി എന്നതാണ് ഈ യാത്രയെ വ്യത്യസ്തമാക്കുന്നത്.

ക്രിസ്തുവിന്റെ പീഢാനുഭവങ്ങളും കുരിശുമരണവുമായി ബന്ധപ്പെട്ട പദമാണ് “പതിനൊന്നാം സ്ഥലം”. ആദിവാസിഭൂമി, പരിസ്ഥിതി, അനീതി എന്നിവ മുഖ്യപ്രമേയമാക്കി കേരളീയം കൂട്ടായ്മയുടെ ബാനറില്‍ രഞ്ജിത്ത് ചിറ്റാടെ സംവിധാനം ചെയ്ത സിനിമയ്ക്ക് നല്‍കിയ പേരും അതായിത്തീര്‍ന്നത് ഒട്ടും യാദൃച്ഛികമല്ല. കാരണം, അധികാരപ്രയോഗങ്ങളില്‍ ഇരയാക്കപ്പെട്ട, അനീതികളുടെ അനുഭവങ്ങള്‍ പേറുന്ന ആദിവാസി ജനതയുടെ സമകാലിക ദുരവസ്ഥകള്‍ പറയുന്ന “പതിനൊന്നാം സ്ഥലം” എന്ന സിനിമ പീഢാനുഭവങ്ങളുടെ മറ്റൊരു ഘട്ടത്തെത്തന്നെയാണ് ഓര്‍മപ്പെടുത്തുന്നത്.

പേരു സൂചിപ്പിക്കുന്നതുപോലെ “സ്ഥലം” ഒരു പ്രധാനവിഷയമായി ഈ സിനിമയിലേക്ക് കടന്നുവരികയും, അതിന്റെ പലമാനങ്ങള്‍ വിശകലന വിധേയമാക്കുകയും ചെയ്യുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ഭാഗത്ത് കാണിക്കുന്ന ഗൂഗിള്‍ മാപ്പില്‍ തിരയുന്ന രംഗംപോലെ, “സ്റ്റാര്‍ട്ടിങ്ങ് പോയിന്റിനും” “ഡെസ്റ്റിനേഷനും” ഇടയില്‍ അളന്നുമുറിക്കപ്പെട്ടതാണ് സ്ഥലം/ഭൂമി/പ്രദേശം എന്ന സാമാന്യബോധത്തെ/നിര്‍വചനത്തെ ഈ സിനിമ തുടര്‍ന്ന് പ്രശ്‌നവത്കരിക്കുന്നു.

രണ്ട് പോയിന്റുകള്‍ക്കിടയില്‍ അദൃശ്യരാക്കപ്പെടുന്ന “സ്ഥല”ത്തിന്റെ യഥാര്‍ത്ഥ അവകാശികളുടെ പക്ഷത്തു നിന്നും സിനിമ അതിന്റെ രാഷ്ട്രീയം പറയുന്നു. അതിനായി, അതിരുകളിട്ട് തിട്ടപ്പെടുത്തിയ യഥാര്‍ത്ഥ സ്ഥലങ്ങളിലൂടെ, പലകാലങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ പീഢനങ്ങളുടെ ഭൂമികയിലേക്കു നടത്തുന്ന യാത്രകൂടിയാവുന്നു ഈ സിനിമ.

ആദിവാസി ജനതയെയും ഭൂമിയെയും സംബന്ധിച്ച വിഷയം സംസാരിക്കുന്ന ഈ സിനിമ, സാങ്കല്‍പ്പിക പ്രദേശങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിക്കാതെ ആദിവാസികള്‍ ജീവിക്കുന്ന, സമരം ചെയ്യുന്ന അതേ സ്ഥലങ്ങളിലേക്ക് ക്യാമറയുമായി കടന്നു ചെന്നിരിക്കുന്നത്. മുത്തങ്ങ സമരാനന്തരവും വയനാട്ടില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നതിന്റെ സത്യസന്ധമായ ചിത്രം “റിയല്‍ ലൊക്കേഷന്‍സി”ലൂടെ പറയുന്നതാണ് സിനിമയുടെ ഉള്‍ക്കരുത്ത്.

കേരളത്തിലെ ആദിവാസി ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന വയനാട് പശ്ചാത്തലമാക്കിയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് നാട്ടുരാജാക്കന്‍മാരുടെ കാലത്തെ ചൂഷണത്തിന്റെയും പിന്നീട് സംഘടിത കുടിയേറ്റത്തിന്റെയും അതുകഴിഞ്ഞ് ഭൂമിക്കുവേണ്ടിയുള്ള ആദിവാസി പോരാട്ടങ്ങളുടെയും ചരിത്ര പശ്ചാത്തലമുള്ള ഒരു പ്രദേശം കൂടിയാണ് വയനാട്.

അതുകൊണ്ടുതന്നെയാണ് ആദിവാസി ജനതയെയും ഭൂമിയെയും സംബന്ധിച്ച വിഷയം സംസാരിക്കുന്ന ഈ സിനിമ, സാങ്കല്‍പ്പിക പ്രദേശങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിക്കാതെ ആദിവാസികള്‍ ജീവിക്കുന്ന, സമരം ചെയ്യുന്ന അതേ സ്ഥലങ്ങളിലേക്ക് ക്യാമറയുമായി കടന്നു ചെന്നിരിക്കുന്നത്. മുത്തങ്ങ സമരാനന്തരവും വയനാട്ടില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നതിന്റെ സത്യസന്ധമായ ചിത്രം “റിയല്‍ ലൊക്കേഷന്‍സി”ലൂടെ പറയുന്നതാണ് സിനിമയുടെ ഉള്‍ക്കരുത്ത്.

വയനാടിന്റെ ചരിത്രവും വര്‍ത്തമാനവും സംസാരിക്കുന്ന ഈ “യഥാര്‍ത്ഥ ഇടങ്ങള്‍” കഥയ്ക്കപ്പുറമുള്ള പലതും ക്യാമറയിലൂടെ  പറഞ്ഞുതരുന്നു. കഥകള്‍ സാങ്കല്‍പ്പിക സൃഷ്ടികള്‍ ആണെന്നതിനാല്‍ത്തന്നെ, കഥയുടെ പശ്ചാത്തലത്തിനും കല്‍പ്പനാസൃഷ്ടമായ ഒരു ഭൂമിശാസ്ത്രം മതിയെന്ന മലയാള സിനിമയുടെ നടപ്പുശീലത്തെ “പതിനൊന്നാം സ്ഥലം” മറികടക്കുന്നുണ്ട്.

വയനാടിന്റെ ചരിത്രവും വര്‍ത്തമാനവും സംസാരിക്കുന്ന ഈ “യഥാര്‍ത്ഥ ഇടങ്ങള്‍” കഥയ്ക്കപ്പുറമുള്ള പലതും ക്യാമറയിലൂടെ  പറഞ്ഞുതരുന്നു. കഥകള്‍ സാങ്കല്‍പ്പിക സൃഷ്ടികള്‍ ആണെന്നതിനാല്‍ത്തന്നെ, കഥയുടെ പശ്ചാത്തലത്തിനും കല്‍പ്പനാസൃഷ്ടമായ ഒരു ഭൂമിശാസ്ത്രം മതിയെന്ന മലയാള സിനിമയുടെ നടപ്പുശീലത്തെ “പതിനൊന്നാം സ്ഥലം” മറികടക്കുന്നുണ്ട്.

ഇതില്‍ കഥ നടക്കുന്നത് വയനാട്ടില്‍ എവിടെയോ അല്ല; കഥ സഞ്ചരിക്കുന്ന വഴികളില്‍ത്തന്നെയാണ്. “റോഡ് മൂവി” എന്നത് ലോകസിനിമയില്‍ ഏറെ പരീക്ഷണങ്ങള്‍ നടന്നിട്ടുള്ള ഒരു കഥപറച്ചില്‍ സങ്കേതമാണ്. ഇതും ഒരു റോഡ് മൂവി എന്ന നിലയിലാണ് അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ റോഡ് മൂവികളുടെ പതിവ് സഞ്ചാരരീതികളും ചടുലതയും ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ലായിരിക്കാം. പക്ഷേ പോയ വഴികളോട് നീതിപുലര്‍ത്തി എന്നതാണ് ഈ യാത്രയെ വ്യത്യസ്തമാക്കുന്നത്.

കോഴിക്കോട് ജില്ലയിലെ അടിവാരം മുതല്‍ വയനാട് ജില്ലയിലെ ഉയര്‍ന്ന പ്രദേശമായ ചെമ്പ്രപീക്ക് വരെയുള്ള കയറ്റിറക്കങ്ങളിലാണ് “പതിനൊന്നാം സ്ഥല”ത്തിന്റെ സഞ്ചാരം. റിസോര്‍ട്ട് സ്ഥാപിക്കാന്‍ സ്ഥലം തേടിപ്പോകുന്ന വിദേശ മലയാളിയുടെ ആദ്യയാത്രയും അസുഖബാധിതനായ ആദിവാസി വൃദ്ധനെ ആശുപത്രിയിലെത്തിക്കാനുള്ള രണ്ടാമത്തെ യാത്രയും മൂപ്പന്റെ മൃതദ്ദേഹം വഹിച്ച് വീട്ടിലേക്കുള്ള മൂന്നാമത്തെ യാത്രയുമാണിവ.

അടുത്തപേജില്‍ തുടരുന്നു

യാത്രകളുടെ ആരംഭം കോഴിക്കോട് ജില്ലയിലെ അടിവാരത്തുനിന്നാണ്. അടിവാരത്തുകാരന്‍ തന്നെയായ ടാക്‌സി ഡ്രൈവര്‍ സംഘടിത കുടിയേറ്റത്തിന്റെ രണ്ടാം തലമുറയെ ഓര്‍മിപ്പിക്കുന്നുണ്ട്. അന്ന് ഒരു ദുഃഖവെള്ളി ദിവസമായിരുന്നു. അടിവാരത്തുള്ള അയാളുടെ ബന്ധുക്കളും ഇടവകക്കാരും പങ്കുചേരുന്ന വയനാട് ചുരത്തിലൂടെയുള്ള കുരിശിന്റെ വഴി തീര്‍ത്ഥാടനത്തില്‍ അയാള്‍ക്കും പങ്കുചേരേണ്ടതുണ്ടായിരുന്നു.

ഒരു ടാക്‌സി കാറും അതിന്റെ ഡ്രൈവറുമാണ് ഈ മൂന്നുയാത്രകളുടെയും കേന്ദ്ര ബിന്ദു. കാറില്‍ യാത്രികരായി കടന്നുവരുന്ന കഥാപാത്രങ്ങളിലൂടെയാണ് പരസ്പര ബന്ധിതമായ നിരവധി സമകാലിക രാഷ്ട്രീയ ചോദ്യങ്ങള്‍ ഈ സിനിമയില്‍ ഉന്നയിക്കപ്പെടുന്നത്.

പുലിഭീതിയും വന്യമൃഗങ്ങളുടെ സ്വകാര്യ കൃഷിയിടങ്ങളിലേക്കുള്ള വരവും സമീപകാലത്ത് വന്യജീവി മനുഷ്യ സഹവര്‍ത്തിത്വവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ക്ക് വയനാട്ടില്‍ വഴിവെച്ചിട്ടുണ്ട്. ഈ വിഷയം ഓര്‍മിപ്പിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. പുലര്‍ച്ചെ വെട്ടവും തെളിച്ച് നടന്നു വരുന്ന മൂന്നുപേര്‍ നടത്തുന്ന സംഭാഷണം, കൃഷിക്കും മനുഷ്യനും ഭീഷണിയുണ്ടാക്കുന്ന വന്യമൃഗങ്ങളെക്കുറിച്ചുള്ളതാണ്.

പരിധികളില്ലാത്ത കയ്യടക്കലിന്റെയും അതുവഴി പരിധികള്‍ ഉറപ്പിക്കുകയും ചെയ്ത അധിനിവേശ ജനതയുടെ ഭൂമിയെയും സ്വകാര്യ സ്വത്തിനെയും സംബന്ധിച്ച “ആധി” ഈ രംഗം വ്യക്തമാക്കുന്നുണ്ട്. കാടും അതുമായി ബന്ധപ്പെട സാമൂഹിക ജീവിതവും നയിച്ചിരുന്ന ആദിവാസികള്‍, ഭൂമിയുടെ സാമ്പത്തിക/ചരക്ക്‌വല്‍ക്കരണത്തില്‍ എങ്ങനെ ചൂഷിതരായി പുറന്തള്ളപ്പെട്ടു എന്നതിനെക്കുറിച്ചുള്ള ആലോചനകളിലേക്കാണ് ഈ ദൃശ്യങ്ങള്‍ നമ്മെ കൊണ്ടെത്തിക്കുന്നത്.

യാത്രകളുടെ ആരംഭം കോഴിക്കോട് ജില്ലയിലെ അടിവാരത്തുനിന്നാണ്. അടിവാരത്തുകാരന്‍ തന്നെയായ ടാക്‌സി ഡ്രൈവര്‍ സംഘടിത കുടിയേറ്റത്തിന്റെ രണ്ടാം തലമുറയെ ഓര്‍മിപ്പിക്കുന്നുണ്ട്. അന്ന് ഒരു ദുഃഖവെള്ളി ദിവസമായിരുന്നു. അടിവാരത്തുള്ള അയാളുടെ ബന്ധുക്കളും ഇടവകക്കാരും പങ്കുചേരുന്ന വയനാട് ചുരത്തിലൂടെയുള്ള കുരിശിന്റെ വഴി തീര്‍ത്ഥാടനത്തില്‍ അയാള്‍ക്കും പങ്കുചേരേണ്ടതുണ്ടായിരുന്നു.

നിരവധി മലകയറ്റങ്ങളുടെ ഭാഗമായി വയനാടിന്റെ പലമേഖലകളും ഇന്ന് ടൂറിസ്റ്റ് റിസോര്‍ട്ടുകളും മറ്റ് സംരഭങ്ങളുമായി സ്വകാര്യവ്യക്തികള്‍ കയ്യടക്കിയിട്ടുണ്ട് എന്നത് വ്യക്തമാണ്. അതില്‍ പലതും സ്ഥിതി ചെയ്യുന്നത്, ആദിവാസി സെറ്റില്‍മെന്റുകളുടെ സമീപങ്ങളിലാണ് എന്നതാണ് വസ്തുത. കാലങ്ങളായി തദ്ദേശീയ ജനതയുടെ കൈകളില്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ അധികാരമുപയോഗിച്ച് പലരീതിയിലുള്ള കബളിപ്പിക്കലിലൂടെ മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.

വിശ്വാസികള്‍ ക്രിസ്തുവിന്റെ പീഢാനുഭവത്തെ സ്മരിക്കുന്ന ആ ദിവസം, അയാള്‍ക്ക് “ഗുണമുള്ള ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഓട്ടം” (കഥാപാത്രം പറയുന്നത്) കൈയില്‍ വന്നുചേരുന്നു. വയനാട്ടില്‍ റിസോര്‍ട്ട് സ്ഥാപിക്കാന്‍ സ്ഥലം അന്വേഷിച്ച് പോകുന്ന മൂന്നംഗ സംഘത്തെയും വഹിച്ചുള്ളതായിരുന്ന ആ യാത്ര. ചരിത്രത്തില്‍ നടന്ന മലകയറ്റയാത്രകളുടെ കൂടുതല്‍ അപകടകരമായ മറ്റൊരു രൂപമായി ഇതിനെ മനസിലാക്കാന്‍ കാഴ്ചക്കാരന്‍ ബാധ്യസ്ഥനാവുന്നുണ്ട്.

നിരവധി മലകയറ്റങ്ങളുടെ ഭാഗമായി വയനാടിന്റെ പലമേഖലകളും ഇന്ന് ടൂറിസ്റ്റ് റിസോര്‍ട്ടുകളും മറ്റ് സംരഭങ്ങളുമായി സ്വകാര്യവ്യക്തികള്‍ കയ്യടക്കിയിട്ടുണ്ട് എന്നത് വ്യക്തമാണ്. അതില്‍ പലതും സ്ഥിതി ചെയ്യുന്നത്, ആദിവാസി സെറ്റില്‍മെന്റുകളുടെ സമീപങ്ങളിലാണ് എന്നതാണ് വസ്തുത. കാലങ്ങളായി തദ്ദേശീയ ജനതയുടെ കൈകളില്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ അധികാരമുപയോഗിച്ച് പലരീതിയിലുള്ള കബളിപ്പിക്കലിലൂടെ മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.

ഭൂമിക്ക് പ്രത്യേകരേഖകളൊന്നും കൈവശം വെച്ചിട്ടില്ലായിരുന്ന അവര്‍, ഭൂമിയില്ലാതെ സഹായം തേടിവരുന്നവര്‍ക്ക് അഭയം നല്‍കുന്നതിനും ചായക്കടയിലെ കടം തീര്‍ക്കുന്നതിനും തങ്ങളുടെ ഭാഗമായ സ്ഥലങ്ങള്‍ മറ്റുള്ളവര്‍ക്ക് വീതിച്ച് നല്‍കുകയായിരുന്നു. എന്നാല്‍ വാങ്ങിച്ചവര്‍ പിന്നീട് അത്തരം സ്ഥലങ്ങള്‍ക്ക് രേഖകള്‍ നിര്‍മിച്ച് ആദിവാസി കുടുംബങ്ങളെ പുറന്തള്ളി എന്നത് ചരിത്രം. കടന്നുകയറ്റക്കാരുടെ തലമുറയിലേ അതേ കണ്ണികളാണ് റിസോര്‍ട്ട് സ്ഥാപിക്കനായി വീണ്ടും മലകയറി വരുന്നത്. ഒരു പാസിംഗ് ഷോട്ടായി ഒരു സ്ഥലത്ത് കടന്നുവരുന്ന കുരിശിന്റെ വഴി തീര്‍ത്ഥാടകര്‍ തന്നെ വയനാട്ടിലേക്ക് മലകയറിപ്പോയ ഒരുപാട് താത്പര്യങ്ങള്‍ കാഴ്ച്ചക്കാരെ ഓര്‍മിപ്പിക്കുന്നു.

ഈ സമയം, മറ്റൊരു പ്രദേശത്ത്, ഏതോ വലിയ കമ്പനിയുടെ തേയിലത്തോട്ടത്തില്‍ വിഷം തളിക്കുന്ന പണിചെയ്യുമ്പോഴാണ് അച്ഛന് അസുഖം കൂടിയ വിവരം ആദിവാസി പെണ്‍കുട്ടി അറിയുന്നത്. കനത്ത വിങ്ങലുമായി വീട്ടിലേക്ക് അവള്‍ ഓടുന്ന സമയത്ത് വാഹനത്തിലെ മൂന്നംഗസംഘം ചെമ്പ്രയിലെ ഉയര്‍ന്ന പ്രദേശം ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. മൂന്നംഗ സംഘത്തെ ലക്ഷ്യസ്ഥാനത്തെത്തിച്ച്, കുരിശിന്റെ വഴിയില്‍ പങ്കുചേരാനായി ടാക്‌സി ഡ്രൈവര്‍ പുറപ്പെടുമ്പോഴാണ് ആദിവാസി വൃദ്ധനെ ആശുപത്രിയിലെത്തിക്കേണ്ട ജോലി അവിചാരിതമായി അയാള്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നത്. പിന്നീട് ടാക്‌സി സഞ്ചരിച്ച വഴികള്‍ നമുക്ക് പരിചതമായ അത്ര സുന്ദരമായ വയനാടായിരുന്നില്ല.

അടുത്തപേജില്‍ തുടരുന്നു

ആദിവാസി സമരങ്ങളുടെയും അവയുടെ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന്റെയും നിരവധി അധ്യായങ്ങള്‍ക്കു ശേഷവും ഇവരുടെ ജീവിതങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ല എന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഭൂമിക്കായി സമരം തുടരുന്നവര്‍ ഇപ്പോഴും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍, അധികാര സാമ്പത്തിക ഭക്ഷണ ദാരിദ്ര്യ അവസ്ഥകളില്‍ ദിനങ്ങള്‍ തള്ളിനീക്കുകയാണ്. ഒരു കാലത്ത് തങ്ങളുടെ അധീനതയിലായിരുന്നു സ്ഥലങ്ങളില്‍ ഇന്ന് പിന്‍തലമുറ ദിവസക്കൂലിയില്‍ പണിയെടുക്കുന്ന കാഴ്ചകളും ചരിത്രത്തിലെ തെറ്റുകളായേ കാണാനാവൂ.

ദുഷ്‌കരമായ പാതയിലൂടെ മൂപ്പന്റെ കുടില്‍ നില്‍ക്കുന്ന സങ്കേതം ലക്ഷ്യമാക്കി വാഹനത്തിന്റെ രണ്ടാം യാത്ര തുടരുകയാണ്. എന്നാല്‍, ഇതുവരെ കണ്ടിട്ടില്ലാത്തൊരു ലോകമാണ് ഡ്രൈവറെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നത്. താന്‍ പരിചയപ്പെട്ടതും ശീലിച്ചതുമായവയില്‍ നിന്നും വ്യത്യസ്തമായി നിസഹായരും/നിശബ്ദരുമായ കുറേ മുഖങ്ങള്‍. തേയില പ്ലാന്റേഷന്‍ അവരുടേതെന്ന് പറയുന്ന, പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി കയ്യേറി കുടില്‍കെട്ടി സമരം ചെയ്യുന്നവരുടെ ആ യഥാര്‍ത്ഥ ചിത്രം ടാക്‌സി ഡ്രൈവറെ മാത്രമല്ല, കാഴ്ച്ചക്കാരെക്കൂടി അസ്വസ്ഥമാക്കുന്നുണ്ട്.

ആദിവാസി സമരങ്ങളുടെയും അവയുടെ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന്റെയും നിരവധി അധ്യായങ്ങള്‍ക്കു ശേഷവും ഇവരുടെ ജീവിതങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ല എന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഭൂമിക്കായി സമരം തുടരുന്നവര്‍ ഇപ്പോഴും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍, അധികാര സാമ്പത്തിക ഭക്ഷണ ദാരിദ്ര്യ അവസ്ഥകളില്‍ ദിനങ്ങള്‍ തള്ളിനീക്കുകയാണ്. ഒരു കാലത്ത് തങ്ങളുടെ അധീനതയിലായിരുന്നു സ്ഥലങ്ങളില്‍ ഇന്ന് പിന്‍തലമുറ ദിവസക്കൂലിയില്‍ പണിയെടുക്കുന്ന കാഴ്ചകളും ചരിത്രത്തിലെ തെറ്റുകളായേ കാണാനാവൂ.

ആദിവാസി വൃദ്ധനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിനുള്ള യാത്രയിലുടനീളം ഡ്രൈവര്‍ അസ്വസ്ഥഭരിതനാണ്. അത്, തന്നോടു തന്നെയുള്ള ഒരുപാട് ചോദ്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്നതാണ്. ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരിച്ചുപോകുന്ന വൃദ്ധനെയും കൊണ്ട് ഒരു ഹിന്ദു സമുദായ ശ്മശാനത്തില്‍ എത്തുന്ന അവര്‍ക്ക് നേരിടേണ്ടി വരുന്നത് സാമൂഹിക വിവേചനത്തിന്റെ മറ്റൊരു മുഖമാണ്. പല കാരണങ്ങളാലും കാലങ്ങളായി വിവിധ മതങ്ങളിലേക്കു പരിവര്‍ത്തിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരാണ് ആദിവാസികള്‍.

വഴിയില്‍വെച്ച് കാറിന് കൈകാണിക്കുന്ന മലകയറാന്‍ കാത്തുനില്‍ക്കുന്ന മറ്റൊരാള്‍, വയനാടിന്റെ യഥാര്‍ത്ഥ അവകാശികള്‍ മലയിറങ്ങേണ്ടിവരുമ്പോള്‍ കയറിപ്പോകുന്ന മറ്റൊരുപാട് താത്പര്യങ്ങളുടെ തുടര്‍ച്ചയെ ഓര്‍മിപ്പിക്കുന്നു. വാഹനത്തില്‍ കയറിക്കൊള്ളാന്‍ ആദിവാസി പെണ്‍കുട്ടി അയാളെ അനുവദിക്കുന്നത് ഏവരെയും ഉള്‍ക്കൊള്ളാനുള്ള ആ ജനതയുടെ ബോധത്തെയും കാട്ടിത്തരുന്നു.

അത്തരത്തിലൊരാളെ ഈ ശ്മശാനത്തില്‍ അടക്കം ചെയ്യില്ലെന്ന നടത്തിപ്പുകാരന്റെ പ്രസ്താവന തീവ്രമതബോധത്തിന്റെ തെളിവായിത്തീരുന്നു. നിങ്ങള്‍ പറയുന്ന മതത്തിന്റെ ചട്ടക്കൂടില്‍ ഞങ്ങള്‍ പെടുന്നില്ലെന്ന ആദിവാസി പെണ്‍കുട്ടിയുടെ വാക്കുകള്‍ വിഖ്യാത മതങ്ങള്‍ക്കുള്ളില്‍ ആദിവാസി സംസ്‌കാരത്തെ കെട്ടിയിടാനുള്ള ശ്രമങ്ങളെ പൊളിച്ചു കളയുന്നുമുണ്ട് സിനിമ.

മരിച്ചവരെ അടുക്കളയില്‍ സംസ്‌കരിച്ച സന്ദര്‍ഭങ്ങള്‍ നമുക്കുണ്ട് എന്നു പറഞ്ഞുകൊണ്ട് ഭൂരാഹിത്യവുമായി ബന്ധപ്പെട്ട മറ്റൊരു രാഷ്ട്രീയ പ്രസ്താവനയുമായാണ് അവര്‍ വീട്ടിലേക്കുള്ള മൂന്നാമത്തെ യാത്ര തുടരുന്നത്. ഏതോ ഇറക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടുപോയ വൃദ്ധന്റെ ശരീരവുമായി എവിടേക്കെന്നില്ലാതെയുള്ള മൂന്നാം യാത്രയില്‍ വളരെ കനപ്പെട്ട വികാരങ്ങളില്‍ എല്ലാവരും നിശബ്ദരായിരുന്നു.

വഴിയില്‍വെച്ച് കാറിന് കൈകാണിക്കുന്ന മലകയറാന്‍ കാത്തുനില്‍ക്കുന്ന മറ്റൊരാള്‍, വയനാടിന്റെ യഥാര്‍ത്ഥ അവകാശികള്‍ മലയിറങ്ങേണ്ടിവരുമ്പോള്‍ കയറിപ്പോകുന്ന മറ്റൊരുപാട് താത്പര്യങ്ങളുടെ തുടര്‍ച്ചയെ ഓര്‍മിപ്പിക്കുന്നു. വാഹനത്തില്‍ കയറിക്കൊള്ളാന്‍ ആദിവാസി പെണ്‍കുട്ടി അയാളെ അനുവദിക്കുന്നത് ഏവരെയും ഉള്‍ക്കൊള്ളാനുള്ള ആ ജനതയുടെ ബോധത്തെയും കാട്ടിത്തരുന്നു.

അത്തരമൊരു ബോധത്തെയാണ് ഇതര സാംസ്‌കാരിക ഭൂമികയില്‍ നിന്ന് കടന്നുവന്നവര്‍ ചൂഷണം ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതും. ചെറിയ ബജറ്റിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്കിടയിലും വിഷയം സത്യസന്ധമായി അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്നത് പതിനൊന്നാം സ്ഥലത്തെ ഒരു വഴിമാറി സഞ്ചരിച്ച റോഡ് മൂവിയാക്കി മാറ്റുന്നു.

(ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ആന്ദ്രൊപ്പോളജിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ ലേഖന്‍ വയനാട്ടിലെ ആദിവാസി മേഖലകളില്‍ ഏറെക്കാലം ഗവേഷകനായിരുന്നു)

We use cookies to give you the best possible experience. Learn more