| Friday, 1st April 2016, 10:33 pm

പഠാന്‍കോട്ട് ഭീകരാക്രമണം; എന്‍.ഐ.എ സംഘം പാകിസ്ഥാനിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍.ഐ.എ സംഘം പാകിസ്ഥാനിലേക്ക് പറക്കും. ഭീകരാക്രമണം അന്വേഷിക്കുന്ന പാക് സംയുക്ത സംഘം ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് എന്‍.ഐ.എ സംഘം പാകിസ്ഥാനിലെത്തുന്നത്. ഇന്ത്യയുടെ ആവശ്യത്തെ പാക് സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

അതേ സമയം ഇന്ത്യയിലെത്തിയ പാക് അന്വേഷണ സംഘം വിവരശേഖരമം പൂര്‍ത്തിയാക്കി.  ഐ.എസ്.ഐ, മിലിട്ടറി ഇന്റലിജന്‍സ്, പോലീസ് എന്നീ വകുപ്പുകളില്‍ നിന്നുള്ള അഞ്ചംഗ പ്രതിനിധി സംഘമാണ് ഇന്ത്യയിലെത്തി തെളിവ് ശേഖരിച്ചിരുന്നത്. സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും കൊല്ലപ്പെട്ട തീവ്രവാദികളുടെ ഡി.എന്‍.എ റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ള തെളിവുകള്‍ പാക് സംഘം ശേഖരിച്ചിരുന്നു. ഭീകരാക്രണം നടന്ന പഠാന്‍കോട്ട് നാവിക സേന താവളത്തിലെത്തി തെളിവെടുപ്പ് നടത്താനും ഇന്ത്യ പാകിസ്ഥാനെ അനുവദിച്ചിരുന്നു.

ഇന്ത്യന്‍ അന്വേഷണ സംഘം പാകിസ്താന്‍ സന്ദര്‍ശിക്കുമെന്ന് എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ ശരത് കുമാറാണ് അറിയിച്ചത്. എന്നാല്‍ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസറിനെ ചോദ്യം ചെയ്യാന്‍ ലഭിക്കുമോയെന്ന് വ്യക്തമല്ല. മസൂദ് അസറാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തില്‍ പാകിസ്ഥാനിലെ ജെയ്‌ഷെ കേന്ദ്രങ്ങള്‍ ഉദ്യോഗസ്ഥര്‍ റെയിഡ് ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more