ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച കുല്‍വന്ദ് സിങ്ങിന്റെ സഹോദരനും ഭാര്യയ്ക്കും മര്‍ദ്ദനം. സഹോദരന്‍ ഹാര്‍ദിപ് സിങ്ങിനും ഭാര്യ കുല്‍വീന്ദര്‍ സിങ്ങിനുമാണ് മര്‍ദ്ദനമേറ്റത്.
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഒരു ട്രാവല്‍ ഏജന്റാണ് ഇവരെ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Also Read: ഗാസി ബാബ ദര്‍ഗയുടെ സ്ഥാനത്ത് അമ്പലം പണിയാന്‍ വി.എച്ച്.പിക്ക് യോഗി ആദിത്യനാഥിന്റെ അനുമതി
ഭൈനി മിയാന്‍ ഖാന്‍ പൊലീസ് സ്റ്റേഷനു സമീപത്തുള്ള കടയ്ക്കു പുറത്തുവെച്ചാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്. കുല്‍ദീപിന്റെ സഹോദരനായ ഹാര്‍ദിപ് സിങ് ട്രാവല്‍ ഏജന്റായ ഗുര്‍നാം സിങ്ങിന് ഒമ്പതുലക്ഷം നല്‍കിയിരുന്നു. വിദേശത്ത് ജോലി ശരിയാക്കാമെന്ന വാഗ്ദാനം വിശ്വസിച്ചായിരുന്നു പണം നല്‍കിയത്. എന്നാല്‍ ഇതിനു കഴിയാതായതോടെ ഇവര്‍ പണം തിരികെ ആവശ്യപ്പെടുകയായിരുന്നു.
ഏജന്റ് അഞ്ചു ലക്ഷം തിരിച്ചുനല്‍കുകയും ബാക്കി പിന്നീട് നല്‍കാമെന്നു ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് പാലിക്കാതായതോടെ ഹര്‍ദീപും ഭാര്യയും പൊലീസില്‍ പരാതിപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു.
Must Read: ഈ ഏദന്‍ തോട്ടം രാമന്റേതല്ല, കുഞ്ചാക്കോ ബോബന്റേതാണ്: മഞ്ജു വാര്യര്‍
മെയ് 13ന് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ പോകവെ ഗുര്‍നാമിന്റെ ബന്ധുക്കള്‍ വന്ന് ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 11പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
#WATCH:Family of Kulwant Singh, who lost his life in Pathankot attack, thrashed by an agent&his friends who denied to return their Rs.5 lakh pic.twitter.com/mC2NjQEzgF
— ANI (@ANI_news) May 14, 2017