| Friday, 30th November 2018, 2:46 pm

'പന്തളത്ത് ബി.ജെ.പിക്ക് ലഭിച്ച വോട്ട് പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കും'; ബി.ജെ.പിയെ ട്രോളികൊന്ന് സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തംതിട്ട: ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കി ഉപതെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും പത്തനംതിട്ടയില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ബി.ജെ.പിയെ സോഷ്യല്‍മീഡിയയില്‍ വലിച്ചുകീറി ട്രോളന്‍മാര്‍.

ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയില്‍ ബി.ജെ.പിക്ക് ആകെ ലഭിച്ചത് പത്തൊന്‍പത് വോട്ടാണ്. പത്തനംതിട്ട നഗരസഭയിലെ പതിമൂന്നാം വാര്‍ഡിലും പന്തളം നഗരസഭയിലെ പത്താംവാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഏഴും 12 ഉം വോട്ടുകളാണ് ബി.ജെ.പിക്ക് രണ്ടിടങ്ങളില്‍ നിന്നുമായി ലഭിച്ചത്. ഇതിന് പിന്നാലെയാണ് ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കിയിട്ടും വന്‍ തോല്‍വി നേരിടേണ്ടി വന്ന ബി.ജെ.പി ട്രോളി സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയത്.

പന്തളത്ത് ബി.ജെ.പിക്ക് ലഭിച്ച വോട്ട് പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കുമെന്നും പന്തളം രാജ്യവും ബി.ജെ.പിക്ക് തുണയായില്ലെന്നും അയ്യപ്പന്റെ ശാപമെന്നും പറഞ്ഞാണ് ബി.ജെ.പിയെ ചിലര്‍ കണക്കിന് പരിഹസിക്കുന്നത്.

“”ബി.ജെ.പിക്ക് പത്തനംതിട്ടയില്‍ പന്ത്രണ്ടു വോട്ടാണ് കിട്ടിയത് എന്നൊരു നുണ കമ്മികള്‍ പ്രചരിപ്പിക്കുന്നുണ്ട് അത് തികച്ചും വസ്തുതാ വിരുദ്ധമാണ് ബി.ജെ.പിക്ക് പത്തനംതിട്ടയില്‍ ലഭിച്ചത് പന്ത്രണ്ടല്ല ഏഴു വോട്ടാണ്. പന്ത്രണ്ടു വോട്ടു ലഭിച്ചത് പന്തളത്താണ്.
സ്വാമി ശരണം””- എന്നായിരുന്നു രശ്മിനായരുടെ പോസ്റ്റ്…

ട്രോളുകള്‍ കാണാം…

We use cookies to give you the best possible experience. Learn more