| Thursday, 9th July 2020, 9:42 am

പത്തനംതിട്ടയില്‍ കൊവിഡ് സ്ഥിരീകരിച്ച രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നിരവധിപേരുമായി സമ്പര്‍ക്കം; ശിശുക്ഷേമ സമിതി ചെയര്‍മാനും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയും നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയെയും ശിശുക്ഷേമസമിതി ചെയര്‍മാനെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ച ഏരിയാകമ്മിറ്റി അംഗവുമായി സമ്പര്‍ക്കത്തില്‍ വന്നതിനാലാണ് ഇരുവരെയും ക്വാറന്റീനിലാക്കിയത്. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിനെയാണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്.

ജില്ലയില്‍ തുടര്‍ച്ചയായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് എം.എസ്.എഫ് നേതാവിനും സി.പി.ഐ.എം ഏരിയാകമ്മിറ്റി അംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും കഴിഞ്ഞ ദിവസം രോഗം ബാധിച്ചതോടെ ആശുപത്രിയിലെത്തിയ രോഗികളോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

കൊവിഡ് സ്ഥിരീകരിച്ച എം.എസ്.എഫ് നേതാവിന്റെയും ഏരിയാ കമ്മിറ്റി നേതാവിന്റെയും സമ്പര്‍ക്ക പട്ടിക വിപുലമാണ്.

ഏരിയാ കമ്മിറ്റി നേതാവ് പാര്‍ട്ടി മീറ്റിംഗിലും പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരെ ജില്ലയില്‍ നടന്ന വിവിധ സമര പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ വീടിന്റെ പാലുകാച്ചലിലും ഏരിയാകമ്മിറ്റി അംഗം പങ്കെടുത്തു.

എം.എസ്.എഫ് നേതാവിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ആയിരത്തോളം പേര്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇതോടെ പത്തനംതിട്ട നഗരസഭ കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more