പത്തനംതിട്ട: നഗരസഭാ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനായി താത്കാലിക ഹെലിപാട് നിര്‍മിച്ചതിലൂടെ ഉണ്ടായ നാശനഷ്ടങ്ങള്‍ ബി.ജെ.പി വഹിക്കണമെന്ന് നഗരസഭാ അധ്യക്ഷന്‍.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ മോദിക്ക് ലാന്‍ഡ് ചെയ്യുന്നതിനായാണ് ഹെലിപാട് നിര്‍മിച്ചത്.
ബി.ജെ.പിയുടെ അപേക്ഷ പ്രകാരമാണ് ഹെലികോപ്റ്റര്‍ ഇറക്കുന്നതിനായി ഹെലിപാട് നിര്‍മിക്കാന്‍ സ്‌റ്റേഡിയം വിട്ട് കൊടുത്തത്. എന്നാല്‍ ഇതുവരെ ഹെലിപാട് പൊളിച്ചു നീക്കിയിട്ടില്ല. അതിനാല്‍ സ്റ്റേഡിയം പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിനുള്ള ചെലവ് ബി.ജെ.പി വഹിക്കണമെന്നാണ് നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ ചെയര്‍മാന്‍ ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കുകയും ചെയ്തു.
ഹെലിപാട് പൊളിച്ചു മാറ്റാത്തതിനാല്‍ കായിക പരിശീലനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലായിരുന്നു. ഇവര്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നഗരസഭ പരാതി നല്‍കിയിരിക്കുന്നത്.
ഹെലിപ്പാടിന്റെ നിര്‍മ്മാണത്തോടെ സ്റ്റേഡിയത്തിന്റെ വലിയൊരു ഭാഗം നശിച്ച നിലയിലാണ്. സ്റ്റേഡിയത്തിലേക്ക് ഇറക്കി നിര്‍മിച്ച റോഡിലൂടെ വാഹനങ്ങള്‍ സ്‌റ്റേഡിയത്തിലേക്ക് ഇറക്കുന്നത് ട്രാക്ക് നശിക്കുന്നതിന് കാരണമായെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക