Crime
പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 18, 05:27 pm
Friday, 18th September 2020, 10:57 pm

പത്തനംതിട്ട: പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്.

സംഭവത്തില്‍ പത്തനംതിട്ട പ്രമാടം സ്വദേശി വൈക്കത്ത് വടക്കേതില്‍ എ. രാജേഷിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.

പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാനായിരുന്നു ശ്രമം. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അമ്മയുടെ ദേഹത്തും പെട്രോള്‍ വീണു.

ലൈറ്റര്‍ എടുത്ത് കത്തിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അച്ഛനെത്തി തട്ടിമാറ്റിയതോടെ ഇരുവരും പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pathanamthitta Girl Attempt to Murder