പത്തനംതിട്ട: കഴിഞ്ഞ 42 ദിവസമായി പത്തനംതിട്ടയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ പരിശോധനാഫലം നെഗറ്റീവ്. ആറന്മുള സ്വദേശിയായ യുവാവിന്റെ റിസള്‍ട്ടാണ് നെഗറ്റീവ് ആയത്. ഇദ്ദേഹത്തെ വൈകാതെ ഡിസ്ചാര്‍ജ് ചെയ്യും.
ദുബായില്‍ നിന്നെത്തിയ യുവാവ് കഴിഞ്ഞ 42 ദിവസമായി ചികിത്സയില്‍ തുടരുകയായിരുന്നു. 22 തവണ സാംപിള്‍ പരിശോധിച്ചെങ്കിലും തുടര്‍ച്ചയായി രണ്ടുതവണ നെഗറ്റീവ് ആയില്ല. മാര്‍ച്ച് 25 നാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്.
മെയ് 1, 2, 4 തിയതികളിലാണ് അവസാനമായി ഇദ്ദേഹത്തിന്റെ സാമ്പിള്‍ ശേഖരിച്ചത്. ഇതിന്റെ ഫലമാണ് പുറത്തുവന്നത്.
ജില്ലയില്‍ രോഗം ഭേദമാകാനുള്ളത് ഈ വ്യക്തിക്ക് മാത്രമായിരുന്നു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും കൊവിഡ് നെഗറ്റീവ് ആകാത്തത് ആശങ്കയ്ക്ക് വഴിവെച്ചിരുന്നു.
രണ്ട് തവണ നെഗറ്റീവ് ഫലം ലഭിക്കുകയാണെങ്കില്‍ മാത്രമാണ് സാധാരണ കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുക. യുവാവിന്റെ അവസാന പരിശോധനാ ഫലവും നെഗറ്റീവ് ആയില്ലെങ്കില്‍ അഞ്ച് ദിവസത്തിനകം മെഡിക്കല്‍ ബോര്‍ഡ് ചേരുമെന്ന് പത്തനംതിട്ട ഡി.എം.ഒ എ.എല്‍. ഷീജ വ്യക്തമാക്കിയിരുന്നു.
നേരത്തെ 46 ദിവസം കഴിഞ്ഞ ശേഷം കൊവിഡ് നെഗറ്റീവ് ആയ സംഭവങ്ങളും പത്തനംതിട്ടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.